twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞ് ഒര്‍ഹാനും ജാമിയയ്ക്കുമൊപ്പം സൗബിന്‍ ഷാഹിര്‍! ജൂനിയറിന്‌റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍!

    By Midhun Raj
    |

    മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനവും സംസ്ഥാന പുരസ്‌കാര നേട്ടുമൊല്ലം സൗബിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലുമെല്ലാം തിളങ്ങികൊണ്ടാണ് സൗബിന്‍ മുന്നേറുന്നത്.

    മമ്മൂട്ടിയുടെ ശാന്തമീ രാത്രിയില്‍ റിമിക്സ് ചെയ്യുന്നു! ഗാനഗന്ധര്‍വ്വനിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്മമ്മൂട്ടിയുടെ ശാന്തമീ രാത്രിയില്‍ റിമിക്സ് ചെയ്യുന്നു! ഗാനഗന്ധര്‍വ്വനിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്

    സിനിമാത്തിരക്കുകള്‍ക്കിടെ താന്‍ അച്ഛനായതിന്റെ സന്തോഷം അടുത്തിടെ സൗബിന്‍ ഷാഹിര്‍ പങ്കുവെച്ചിരുന്നു. ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് നടന്‍ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ജൂനിയര്‍ സൗബിന്റെ പുതിയൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് നടന്‍

    സൗബിന്‍ ഷാഹിറിന്റെ കുഞ്ഞ്

    സൗബിന്‍ ഷാഹിറിന്റെ കുഞ്ഞ്

    2017 ഡിസംബറിലായിരുന്നു സൗബിനും ജാമിയയും തമ്മിലുളള നിക്കാഹ് നടന്നത്. കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സൗബിന്‍ ഷാഹിര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സമയത്താണ് കുഞ്ഞതിഥി സൗബിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. മേയ് പത്തിനായിരുന്നു കുഞ്ഞ് ജനിച്ചത്.

    മദേഴ്സ് ഡേ യില്‍ ജാമിയയ്ക്ക്

    മദേഴ്സ് ഡേ യില്‍ ജാമിയയ്ക്ക്

    അന്ന് തന്നെ താന്‍ പിതാവായ കാര്യം സൗബിന്‍ ആരാധകരെ അറിയിച്ചിരുന്നു. ഇറ്റ്സ് എ ബോയ് എന്ന് എഴുതിയ ബലൂണുമായിട്ടാണ് മകന്‍ ജനിച്ച വിവരം സൗബിന്‍ അറിയിച്ചത്. തുടര്‍ന്ന് ജാമിയയുടെ കൈയിലിരിക്കുന്ന മകന്റെ ചിത്രവും ഇന്‍സ്റ്റാഗ്രാമിലൂടെ സൗബിന്‍ ഷാഹിര്‍ പുറത്ത് വിട്ടിരുന്നു. മദേഴ്സ് ഡേ യില്‍ ജാമിയയ്ക്ക് ആശംസകളുമായിട്ടാണ് സൗബിന്‍ എത്തിയിരുന്നത്.

    ഒര്‍ഹാന്‍ സൗബിന്‍

    ഒര്‍ഹാന്‍ സൗബിന്‍

    ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് സൗബിന്‍ ഷാഹിര്‍ പേരിട്ടിരുന്നത്. ഓര്‍ഹാന്‍ പാമുഖാണോ കുഞ്ഞിന് പേരിടാന്‍ പ്രചോദനമായതെന്ന് സൗബിനോട് സുഹൃത്തുക്കളില്‍ അധികപേരും ചോദിച്ചിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു സൗബിന്റെയും ജാമിയയുടെയും ജീവിതത്തിലെയും മകന്‍ എത്തിയിരുന്നത്. ദമ്പതികളെ അഭിനന്ദിച്ച് സുഹൃത്തുക്കളും സിനിമാ രംഗത്തുനിന്നുളളവരും എല്ലാം എത്തിയിരുന്നു.

    ഓര്‍ഹാന്‍ സൗബിന്റെ പുതിയ ചിത്രം

    ഓര്‍ഹാന്‍ സൗബിന്റെ എറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം സൗബിന്‍ ഷാഹിര്‍ പങ്കുവെച്ചിരുന്നു. ഭാര്യ ജാമിയയ്ക്കും കുഞ്ഞിനൊപ്പവും ഉളള ചിത്രമായിരുന്നു സൗബിന്‍ പങ്കുവെച്ചിരുന്നത്. കുടുംബത്തിനൊപ്പമുളള സൗബിന്റെ പുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു പുതിയ ചിത്രം നടന്‍ പങ്കുവെച്ചിരുന്നത്.

    സൗബിനെ പോലെ ചാക്കോച്ചനും

    സൗബിനെ പോലെ ചാക്കോച്ചനും

    സൗബിന്‍ ഷാഹിറിനെ പോലെ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്കും അടുത്തിടെയാണ് ആദ്യത്തെ കണ്‍മണി വന്നത്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിന്റെ ചിത്രങ്ങള്‍ ചാക്കോച്ചനും പങ്കുവെച്ചിരുന്നു. ഇസ എന്നായിരുന്നു കുഞ്ഞിന് ചാക്കോച്ചന്‍ പേരിട്ടത്. കുഞ്ഞിന്റെ നൂല്‌കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

    മൂത്തോനില്‍ നിന്നും റോഷന്‍ മാത്യു ബോളിവുഡിലേക്ക്! അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തില്‍മൂത്തോനില്‍ നിന്നും റോഷന്‍ മാത്യു ബോളിവുഡിലേക്ക്! അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തില്‍

    തല അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വൈറലായി വീഡിയോ! കാണൂതല അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വൈറലായി വീഡിയോ! കാണൂ

    English summary
    soubin shahir posted orhan soubin's photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X