സൂപ്പര്‍മാന്‍ മോഡല്‍ കുഞ്ഞുടുപ്പിട്ട് ഒര്‍ഹാന്‍ സൗബിന്‍! കുഞ്ഞിന്റെ പുതിയ ചിത്രം പങ്കുവെച്ച് നടന്‍
സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് സൗബിന്റെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി കടന്നുവന്നിരുന്നത്. സൗബിന്‍ തന്നെ കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഒര്‍ഹാന്‍ എന്നായിരുന്നു കുഞ്ഞിന് നടന്‍ പേരിട്ടിരുന്നത്. കഴിഞ്ഞ മെയ് പത്തിനായിരുന്നു ജൂനിയര്‍ സൗബിന്റെ ജനനം. കുഞ്ഞ് ഒര്‍ഹാന്റെതായി സൗബിന്‍ പങ്കുവെച്ച പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സൂപ്പര്‍മാന്‍ മോഡല്‍ വസ്ത്രം ധരിച്ചു കിടക്കുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് താഴെ നിരവധി പേര്‍ ആശംസകളും സ്‌നേഹവും അറിയിച്ച് എത്തിയിരുന്നു. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരെല്ലാം ചിത്രത്തിന് താഴ കമന്റ് ചെയ്തിരുന്നു.
വൈറസ് ആയിരുന്നു സൗബിന്‍ ഷാഹിറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്ന സിനിമ. വൈറസിന് ശേഷം അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, ജൂതന്‍ തുടങ്ങി നിരവധി സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്.


Click it and Unblock the Notifications