ടാറ്റു മായ്ക്കുന്നത് ഇത്രയും ഈസിയാണോ? അമ്പിളിയ്ക്ക് വേണ്ടി സൗബിന്‍ മച്ചാന്‍ കൈയിലെ ടാറ്റു മായ്ച്ചു!

ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകന്മാരുടെ പട്ടികയില്‍ എത്തിയ ആളാണ് സൗബിന്‍ ഷാഹിര്‍. സഹസംവിധായകനായി സിനിമയിലെത്തി സഹനടന്റെ വേഷത്തില്‍ നിന്നും നടന്‍, സംവിധായകന്‍ എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. സൗബിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ പറവ സൂപ്പര്‍ ഹിറ്റായിരുന്നു.

സഹനടനില്‍ നിന്നും നായകനായി മാറിയ സൗബിന്‍ സുഡാനി ഫ്രം നൈജീരീയയിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തിയത്. സുഡാനിയും തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രമായിരുന്നു. സൗബിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അടുത്ത സിനിമയാണ് അമ്പിളി. അമ്പിളിയ്ക്ക് വേണ്ടി സൗബിന്‍ വലിയൊരു ത്യാഗം ചെയ്തിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്.

 അമ്പിളി വരുന്നു...

അമ്പിളി വരുന്നു...

ഇത്തവണത്തെ വിഷു ദിനത്തില്‍ പുതിയ സിനിമ അനൗണ്‍സ് ചെയ്തായിരുന്നു സൗബിന്റെ സമ്മാനം. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു പുറത്തുവിട്ടത്. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗപ്പിയുടെ ടീമാണ് ഒരുക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ നായകനാവുമ്പോള്‍ രണ്ട് പുതുമുഖങ്ങളെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നുണ്ട്. അടുത്തിടെ സൗബിന്റെ സിനിമകളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നെങ്കിലും സിനിമയുടെ തിരക്കിലേക്ക് മച്ചാന്‍ തിരികെ എത്തിയിരിക്കുകയാണ്.

സിനിമയ്ക്ക് വേണ്ടി അതും ഒഴിവാക്കി!

സിനിമയ്ക്ക് വേണ്ടി അതും ഒഴിവാക്കി!

അഭിനയിക്കുന്നതിന് പകരം ജീവിച്ച് കാണിച്ചു കൊടുക്കുന്ന സൗബിന്‍ പുതിയ സിനിമയായ അമ്പിളിയ്ക്ക് വേണ്ടി വലിയൊരു ത്യാഗം ചെയ്തിരിക്കുകയാണ്. പ്രതിഭയുടെ രൂപ പ്രകൃതിയില്‍ സൗബിന്റെ വലതു കൈയിലുണ്ടായിരുന്ന ടാറ്റു എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. അമ്പിളിയിലെ കഥാപാത്രത്തിന് ഈ ടാറ്റു ഒട്ടും ചേരില്ലെന്ന് അറിഞ്ഞതോടെ അത് മായ്ച്ചു കഴയുകയായിരുന്നു. കൈയില്‍ നിന്നും ടാറ്റു കളയുന്നത് എങ്ങനെയാണെന്ന് വീഡിയോ രൂപത്തില്‍ സൗബിന്‍ തന്നെ ആരാധകര്‍ക്കായി പുറത്ത് വിട്ടിരുന്നു. ടാറ്റു മായ്ക്കുകയല്ലെന്നും ശരീരത്തിലെ നിറത്തിനൊപ്പം മേക്കപ്പിടുകയാണെന്നും താരം പറയുന്നു. ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു വീഡിയോ പുറത്ത് വന്നത്.

ഗപ്പി ടീം ഒരുക്കുന്ന സിനിമ

ഗപ്പി ടീം ഒരുക്കുന്ന സിനിമ

ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍പോല്‍ ജോര്‍ജ് സംവിധാനം ചെയ്ത് ശ്രദ്ധേയമായ സിനിമയാണ് ഗപ്പി. ഗപ്പിയ്ക്ക് ശേഷം അതേ ടീം ഒരുക്കുന്ന സിനിമയാണ് അമ്പിളി. ഗപ്പി, എസ്ര, ഗോദ തുടങ്ങി നിരവധി സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ്, ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള പദ്ധതികളിലാണ് അണിയറ പ്രവര്‍ത്തകര്‍.

 രണ്ട് പുതുമുഖങ്ങള്‍

രണ്ട് പുതുമുഖങ്ങള്‍

സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അമ്പിളിയില്‍ രണ്ട് പുതുമുഖങ്ങളാണുള്ളത്. അതില്‍ പ്രധാനപ്പെട്ട കാര്യം നടി നസ്രിയ നസിമിന്റെ സഹേദരന്‍ നവിന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണെന്നുള്ളതാണ്. പുതുമുഖമായ തന്‍വി റാം ആണ് നായികയായി അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇടുക്കി, ബംഗ്ലൂര്‍, രാജസ്ഥാന്‍, ലഡാക്ക്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം ടനക്കുന്നത്.

 സംവിധായകന്‍ പറഞ്ഞിരുന്നത്..

സംവിധായകന്‍ പറഞ്ഞിരുന്നത്..

അമ്പിളി എന്ന സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'ഗപ്പി പ്രേക്ഷകരിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തു വെക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത് കാണുമ്പോഴുള്ള ആഹ്ലാദം ചെറുതല്ല. രണ്ടാമത്തെ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ. ആ സിനിമയെക്കുറിച്ചാണ് പറയാനുള്ളത്. അമ്പിളി എന്നാണ് പേര്. പേരിലുണ്ട് അമ്പിളി കുറച്ചൊക്കെ.

നായകന്‍ സൗബിന്‍ ഷാഹിറാണ്

നായകന്‍ സൗബിന്‍ ഷാഹിറാണ്

സൗബിന്‍ ഷാഹിറാണ് നായകന്‍. നവിന്‍ നസീം എന്ന നായകനെയും തന്‍വി റാം എന്ന നായികയെയും അമ്പിളിക്കൊപ്പം പരിചയപ്പെടുത്തുന്നുണ്ട്. ഉപാധികളില്ലാത്ത സ്നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്.

 വരാനിരിക്കുന്ന സിനിമകള്‍

വരാനിരിക്കുന്ന സിനിമകള്‍

ഈ വര്‍ഷമെത്തിയ സ്ട്രീറ്റ്ലൈറ്റ്സ് ആയിരുന്നു സൗബിന്റെ ആദ്യ ചിത്രം. ശേഷം റോസപ്പൂ, മോഹന്‍ലാല്‍, സുഡാനി ഫ്രം നൈജീരിയ, കുട്ടനാടന്‍ മാര്‍പാപ്പ, എന്നീ സിനിമകളിലും സൗബിന്‍ അഭിനയിച്ചിരുന്നു. അമ്പിളിയ്‌ക്കൊപ്പം തന്നെ വരാനിരിക്കുന്ന മറ്റൊരു സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയാണിത്.

View this post on Instagram

@rgmakeupartistry 💪🏻

A post shared by Soubin Shahir (@soubinshahir) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X