സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളിക്ക് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്! റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
സൗബിന്‍ ഷാഹിറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത സിനിമ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ച് കുഞ്ചാക്കോ ബോബന്‍, നസ്രിയ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയിരുന്നു.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് അമ്പിളിക്ക് നല്‍കിയിരിക്കുന്നത്. സിനിമ ആഗസ്റ്റ് ഒമ്പതിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്നും അറിയുന്നു. സൗബിന്‍ ഷാഹിറിനൊപ്പം നസ്രിയയുടെ അനിയന്‍ നവീന്‍ നാസിമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പുതുമുഖം തന്‍വി റാം നായികയായും എത്തുന്നു.

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











