ഞാന്‍ ജാക്‌സണ്‍ അല്ലെടാ, ന്യൂട്ടണ്‍ അല്ലെടാ! തരംഗമായ അമ്പിളിയിലെ ഗാനത്തിന്റെ വീഡിയോ
സൗബിന്‍ ഷാഹിറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അമ്പിളി. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു. ഞാന്‍ ജാക്‌സണ്‍ അല്ലെടാ എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന സൗബിന്‍ ഷാഹിറിനെയായിരുന്നു കാണിച്ചിരുന്നത്. തുടര്‍ന്ന് അമ്പിളിയുടെ ടീസറിന്റെതായി നിരവധി വേര്‍ഷനുകളും പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴ് ഗായകന്‍ ആന്റണി ദാസനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയാണ് ഈ ഹിറ്റ് ഗാനം ഒരുക്കിയിരുന്നത്.

ഗപ്പിക്ക് ശേഷം ജോണ്‍ പോളിന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി. കുമ്പളങ്ങി നൈറ്റ്‌സ് ,വൈറസ് എന്നീ സിനിമകള്‍ ശേഷമാണ് സൗബിന്‍ ചിത്രം എത്തുന്നത്. അമ്പിളിയില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നാസിമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഒപ്പം പുതുമുഖ നടി തന്‍വി റാം നായികയായും എത്തുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് അമ്പിളിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications