അമ്പിളിയിലൂടെ നസ്രിയയുടെ അനിയന്റെ അരങ്ങേറ്റം! വൈറലായി സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്റെ പോസ്റ്റര്‍!
കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം സൗബിന്‍ ഷാഹിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അമ്പിളി. ഗപ്പിയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന സിനിമ കൂടിയാണിത്. അമ്പിളിയുടെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
നസ്രിയ നസീമിന്റെ അനിയന്‍ നവീന്‍ നസീമിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരുന്നത്. നവീന്‍ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അമ്പിളി. നവീനൊപ്പം തന്‍വി റാം എന്നൊരു പുതുമുഖവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സെപ്റ്റംബറിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് അറിയുന്നു. റോഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയാണ് അമ്പിളിയെന്നാണ് വിവരം. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിച്ചിരുന്നു.
ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വിഷ്ണു വിജയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. കിരണ്‍ ദാസ് അമ്പിളിയുടെ എഡിറ്റിങ് ചെയ്യുന്നു. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











