ആരാധികേ...! സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളിയിലെ രണ്ടാം ഗാനം! ശ്രദ്ധേയമായി വീഡിയോ
സൗബിന്‍ ഷാഹിറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന സിനിമ അവസാന ഘട്ട ജോലികളിലാണുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു. അമ്പിളിയിലെ ജാക്‌സണ്‍ അല്ലെടാ എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്.
അമ്പിളിയിലെ ആരാധികേ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സൂരജ് സന്തോഷും മധുവന്ദി നാരായണനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു. നസ്രിയയുടെ അനുജന്‍ നവീന്‍ നാസീമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തന്‍വി റാമാണ് നായിക.

ഒരു റോഡ് മൂവിയായിട്ടാണ് സംവിധായകന്‍ അമ്പിളി ഒരുക്കിയതെന്ന് അറിയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നു. ഏറെ അഭിനയ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications