സുഡാനിക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ സൗബിന്‍! പുതിയ ചിത്രം അമ്പിളിയുടെ ഷൂട്ടിംഗ് ആരംഭിച്ചു

By Midhun

Recommended Video

സൗബിന്റെ പുതിയ ചിത്രം അമ്പിളിയുടെ ഷൂട്ടിംഗ് ആരംഭിച്ചു | Filimibeat Malayalam

ഹാസ്യ താരമായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന്‍ ഷാഹിര്‍. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ അഭിനരംഗത്തേക്ക് എത്തിയിരുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം പ്രേമം എന്ന ചിത്രം സൗബിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.

ഹാസ്യ വേഷങ്ങള്‍ക്കു പുറമെ നായകനായും സൗബിന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ചായിരുന്നു സൗബിന്‍ ശ്രദ്ധ നേടിയിരുന്നത്. സൗബിന്‍ നായകനാവുന്ന പുതിയ ചിത്രമാണ് അമ്പിളി. സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്....

ഗപ്പി ടീം വീണ്ടും

ഗപ്പി ടീം വീണ്ടും

ടൊവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രമൊരുക്കിയ ജോണ്‍ പോള്‍ ജോര്‍ജ്ജാണ് അമ്പിളിയുമായി എത്തുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞ ജോണ്‍പോളിന്റെ ഗപ്പി ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു.തിയ്യേറ്ററുകളില്‍ വാണിജ്യപരമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഡിവിഡി ഇറങ്ങിയ ശേഷമായിരുന്നു ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചുതുടങ്ങിയത്.

അമ്പിളി

അമ്പിളി

സുഡാനി ഫ്രം നൈജീരിയയുടെ ഗംഭീര വിജയത്തിന് ശേഷം സൗബിന്‍ നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് അമ്പിളി. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ വ്യത്യസ്ഥമാര്‍ന്നൊരു സിനിമയായിരിക്കും അമ്പിളിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സൗബിനു പുറമെ നസ്രിയയുടെ അനിയന്‍ നവീന്‍ നസിമും ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്. തന്‍വി റാം എന്നൊരു പുതുമുഖ നായികയും അമ്പിളിയിലുടെ സിനിമയിലെത്തുന്നുണ്ട്. ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു സൗബിന്റെ പുതിയ ചിത്രമായ അമ്പിളിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നത്. സൗബിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തക്കും ഒന്നടങ്കം ആശംസകള്‍ അറിയിച്ചായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. നടന്‍ ടൊവിനോ തോമസും അമ്പിളക്ക് ആശംസകള്‍ നേര്‍ന്ന് നേരത്തെ സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. ജോണ്‍പോള്‍ ജോര്‍ജിന്റെ മറ്റൊരു മാജിക്കിനായി കാത്തിരിക്കുകയാണെന്നായിരുന്നു ടൊവിനോ തന്റെ ഫേ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്.

നിര്‍മ്മാണം

നിര്‍മ്മാണം

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റൈ ബാനറില്‍ മുകേഷ് ആര്‍ മേത്ത,എ.വി അനൂപ്,സിവി സാരഥി തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗപ്പിക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയ വിഷ്ണു വിജയ് തന്നെയാണ് അമ്പിളി എന്ന ചിത്രത്തിലെ പാട്ടുകളും ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരന്റെ അസിസ്റ്റന്റായിരുന്ന ശരണ്‍ ആണ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷൂട്ടിംഗ് ആരംഭിച്ചു

ഷൂട്ടിംഗ് ആരംഭിച്ചു

സിനിമാ പ്രേമികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇടുക്കി, ബാഗ്ലളൂരു, രാജസ്ഥാന്‍,ലഡാക്ക്,ഗോവ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗപ്പിക്കുശേഷമുളള ജോണ്‍പോളിന്റെ ചിത്രത്തിനായി സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X