സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളിയുടെ രസകരമായ പുതിയ ടീസര്‍ പുറത്ത്! വീഡിയോ
സൗബിന്‍ ഷാഹിറിന്റെതായി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അമ്പിളിയെന്ന ടൈറ്റില്‍ റോളില്‍ സൗബിന്‍ എത്തുന്ന ചിത്രത്തില്‍ നവീന്‍ നാസിമും തന്‍വി റാമുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അമ്പിളിയുടെ രസകരമായ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. വിഷ്ണു വിജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നേരത്തെ അമ്പിളിയിലെ ജാക്‌സണ്‍ അല്ലെടാ പാട്ട് റിലീസിന് മുന്‍പ് തരംഗമായി മാറിയിരുന്നു.
തമിഴ് ഗായകന്‍ ആന്റണി ദാസന്‍ ആയിരുന്നു ഈ പാട്ട് പാടിയിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്,വൈറസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സൗബിന്റെതായി വന്ന മികച്ച ചിത്രം തന്നെയാണ് അമ്പിളി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











