സൗബിന്‍ ഷാഹിറിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ റഷ്യയില്‍! സിനിമയ്ക്ക് തുടക്കമായി
കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം സൗബിന്‍ ഷാഹിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 2.0. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം റഷ്യയില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.
സൗബിനൊപ്പം സുരാജ് വെഞ്ഞാറമൂട്,സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോഴ്‌സ്,ബദായി ഹോ,മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാനു ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ബിജിബാല്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനു പുറമെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്, അമ്പിളി, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, ജൂതന്‍ എന്നീ സിനിമകളും സാബിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications