സുഡാനിക്കു ശേഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി സൗബിന്‍ ഷാഹിര്‍! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ ഫഹദ് ഫാസിലായിരുന്നു തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.
ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമ സംവിധാനം ചെയ്യുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ചിത്രം നിര്‍മ്മിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു സിനിമയായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.

ചിത്രത്തിന്റെ മറ്റുതാരനിരയോ അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരമോ പുറത്തുവിട്ടിരുന്നില്ല. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5നു പുറമെ അമ്പിളി എന്നൊരു ചിത്രവും സൗബിന്‍ ഷാഹിറിന്റെതായി ഒരുങ്ങുന്ന സിനിമയാണ്. ഗപ്പിയിലൂടെ ശ്രദ്ധേയനായ ജോണ്‍ പോള്‍ ജോര്‍ജ്ജാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമ്പിളിക്കു പുറമെ കുമ്പളങ്ങി നൈറ്റ്‌സിലും ഒരു പ്രധാന വേഷത്തില്‍ സൗബിന്‍ ഷാഹിര്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications