സൗബിന്‍ ഷാഹിറിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വരുന്നു! റിലീസ് നവംബറില്‍?
കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. കുമ്പളങ്ങിക്ക് ശേഷം സഹനായകവേഷങ്ങളിലാണ് നടന്‍ തിളങ്ങിയത്. സൗബിന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.
റഷ്യയിലെ സെന്റ് പിറ്റേഴ്‌സ് ബര്‍ഗ്, കണ്ണൂര്‍ തുടങ്ങിയവിടങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്. സൗബിന്‍ ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മാക്‌സ് ലാബ് വിതരണാവകാശം ഏറ്റെടുത്ത സിനിമ നവംബര്‍ 8ന് തിയ്യേറ്ററുകളിലെത്തിക്കാനാ ണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു.

അതേസമയം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പുറമെ കൈനിറയെ ചിത്രങ്ങളാണ് സൗബിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളി നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍, ഭദ്രന്റെ ജൂതന്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് തുടങ്ങിയ സിനിമകളെല്ലാം നടന്റെതായി ഒരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications