അടുപ്പ് കത്തിച്ച് കഞ്ഞി വെക്കുന്ന റോബോട്ട്,സൗബിന്‍ ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കിടിലന്‍ ടീസര്‍
സൗബിന്‍ ഷാഹിറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍ 5.25. വികൃതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് നടന്റെ പുതിയ സിനിമ എത്തുന്നത്. സൗബിന്‍ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ റോബോട്ടാണ് ആദ്യ ടീസറിലുളളത്. അടുക്കളയില്‍ കഞ്ഞിവെക്കുന്ന റോബോട്ടിനെയാണ് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുളള ടീസറില്‍ കാണിക്കുന്നത്.

നവാഗതനായ രതീഷ് ബാലകൃഷ്ണനാണ് സൗബിന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് കുരുവിള ചിത്രം നിര്‍മ്മിക്കുന്നു. സൗബിന്‍ ഷാഹിറിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ സൗബിന്‍റെ പിതാവായിട്ടാണ് സുരാജ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായി സൗബിന്‍ എത്തുമ്പോള്‍ അച്ഛനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.
ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സയന്‍സ് ഫിക്ഷന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ചെയ്യുന്നു. നവംബറിലാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











