വാപ്പച്ചിയായ സന്തോഷത്തില്‍ സൗബിന്‍ ഷാഹിര്‍! ജാമിയയ്‌ക്കൊപ്പം കുഞ്ഞതിഥി! ആദ്യചിത്രം പുറത്തുവിട്ടു!!!
യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളായ സൗബിന്‍ ഷാഹിര്‍ വാപ്പച്ചിയായെന്നുള്ള സന്തോഷവാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചെത്തിയത്. ഇതിന് പിന്നാലെയായി ഭാര്യയായ ജാമിയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞതിഥിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇറ്റ്‌സ് എ ബോയ് എന്നെഴുതിയ ബലൂണുകള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. 2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയ സാഹിറിനെ സൗബിന്‍ ജീവിതസഖിയാക്കിയത്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ താരത്തോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ചോദിച്ച് ആരാധകരെത്തിയിരുന്നു.
ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ സൗബിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച സൗബിന്‍ സംവിധാനവും തനിക്ക് വഴങ്ങുമെന്നും തെളിയിച്ചിരുന്നു. പറവയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആഅരാധകര്‍. സുഡാി ഫ്രം നൈജീരിയയിലൂടെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ സജിയെന്ന കഥാപാത്രത്തിനും മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. ജോണ്‍ പോള്‍ ചിത്രമായ അമ്പിളി, ഭദ്രന്റെ ജൂതന്‍ തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമയൊരുക്കാനുള്ള പദ്ധതിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയെ വരവേറ്റിരിക്കുകയാണ് താരകുടുംബം. സൗബിനും കുടുംബത്തിനും ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. ടൊവിനോ തോമസ്, ആഷിഖ് അബു, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത്, ശൃന്ദ, റിമ കല്ലിങ്കല്‍, ജൂഹി റുസ്തഗി, മീര നന്ദന്‍, പൂര്‍ണ്ണിമ, ഷറഫുദ്ദീന്‍, തുടങ്ങി നിരവധി പേരാണ് സൗബിന് ആശംസകള്‍ നേര്‍ന്നെത്തിയിട്ടുള്ളത്. സൗബിന്‍ ഷാഹിറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications