സൗബിന്‍ ഷാഹിറും ജോജുവും റിമയും! ഭദ്രന്‍ ചിത്രം ജൂതന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍! കാണൂ
ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഭദ്രന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ജൂതന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
സൗബിന്‍ ഷാഹിറും ജോജു ജോര്‍ജ്ജുമാണ് സിനിമയില്‍ നായകവേഷങ്ങളില്‍ എത്തുന്നത്. വൈറസിനു പിന്നാലെ റിമ കല്ലിങ്കല്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. റൂബി ഫിലിംസാണ് ഭദ്രന്റെ പുതിയ സിനിമ നിര്‍മ്മിക്കുന്നത്.

നടന്‍, ശിക്കാര്‍, കനല്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എസ് സുരേഷ് ബാബുവാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. സുശിന്‍ ശ്യാം സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. സിനിമയിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മോഹന്‍ലാലിന്റെ സ്ഫടികം എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയ ഭദ്രന്‍ ഉടയോന്‍ എന്ന സിനിമയ്ക്ക് ശേഷം ഇടവേളയെടുത്തിരുന്നു.
പതിനാല് വര്‍ഷങ്ങള്‍ ശേഷമാണ് അദ്ദേഹം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം സൗബിന്റെതായി ഒരുങ്ങുന്ന പ്രധാന ചിത്രമാണ് ജൂതന്‍, ചിത്രത്തില്‍ സൗബിനൊപ്പം ജോജുവും എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്


Click it and Unblock the Notifications