ഇച്ചാപ്പിയും ഹസീബും ഇനി അത്ര ചെറുതല്ല, പറവയിലെ താരങ്ങളെ കുറിച്ച് സൗബിന്‍ ഷാഹിര്‍

By Midhun Raj

പറവ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധാന അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് സൗബിന്‍ ഷാഹിര്‍. വേറിട്ട പ്രമേയം പറഞ്ഞുളള നടന്‌റെ ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. അമല്‍ ഷാ, ഗോവിന്ദ് എന്നീ പുതിയ കുട്ടികളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇച്ചാപ്പി, ഹസീബ് എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ സിനിമയില്‍ മറ്റ് താരങ്ങള്‍ക്കും പ്രധാന്യമുളള വേഷങ്ങളാണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ അതിഥി വേഷവും, ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരുടെ പ്രകടനവും പറവയില്‍ മികച്ചുനിന്നു.

parava

സംവിധാനത്തിന് പുറമെ പറവയിലെ നെഗറ്റീവ് ഷേഡുളള കഥാപാത്രവും സൗബിന്‍ ഷാഹിര്‍ മികച്ചതാക്കി. 2017 പുറത്തിറങ്ങിയ പറവ ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. അതേസമയം പറവ ഇറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇച്ചാപ്പിക്കും ഹസീബിനൊപ്പമുളള പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. 'സമയം പറന്നുപോവുകയാണ്. എന്റെ കുട്ടികളെ നോക്കൂ. ഇവര്‍ ഇനി അത്ര ചെറുതല്ല' എന്ന അടിക്കുറിപ്പിനൊപ്പം ആണ് സൗബിന്‍ ഷാഹിര്‍ പറവയിലെ കുട്ടികള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

അതേസമയം സൗബിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പറവയുടെ രണ്ടാം ഭാഗത്തിനായുളള ഒരുക്കത്തിലാണോ എന്നാണ് ചിലര്‍ നടനോട് ചോദിക്കുന്നത്. സൗബിന്‍ പങ്കുവെച്ച ഫോട്ടോയില്‍ ഇച്ചാപ്പിയായ അമല്‍ ഷായ്ക്കാണ് മാറ്റം തോന്നുന്നത്. മീശയും മുടിയും നീട്ടി വളര്‍ത്തി പുതിയ ലുക്കിലാണ് ഇപ്പോള്‍ അമലുളളത്. ഹസീബായ ഗോവിന്ദിന് വലിയ മാറ്റങ്ങളൊന്നും ചിത്രത്തില്‍ തോന്നുന്നില്ല.

ഗ്ലാമര്‍ ലുക്കില്‍ നടി അദാ ശര്‍മ്മ, ചിത്രങ്ങള്‍ കാണാം

Recommended Video

'പറവയില്‍ തന്നെ അഭിനയിപ്പിച്ചില്ല', കാരണമറിയാതെ അനു സിത്താര | filmibeat Malayalam

അതേസമയം താടിയും മീശയും നീട്ടിയാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തിലുളളത്. പറവയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കിയുളള ഒരു സിനിമയാണ് സൗബിന്‍ ഷാഹീര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയെ കുറിച്ചുളള മറ്റ് വിവരങ്ങള്‍ പിന്നീട് പുറത്തുവന്നില്ല. അമലും ഗോവിന്ദും പറവയ്ക്ക് ശേഷം മറ്റ് ചില സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X