ഇതു പൊളിക്കും! സൗബിന്‍ ഷാഹിറിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസില്‍

By Midhun

ഹാസ്യ താരമായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് സൗബിന്‍ ഷാഹിര്‍. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടങ്ങിയ സൗബിന്‍ പിന്നീട് രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തില്‍ ഫഹദിന്റെ കൂട്ടുകാരനായിട്ടായിരുന്നു സൗബിന്‍ എത്തിയിരുന്നത്. നിവിന്‍പോളി ചിത്രം പ്രേമത്തിലെ കഥാപാത്രമാണ് സൗബിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ചിത്രത്തില്‍ പി ടി അധ്യാപകനായുളള സൗബിന്റെ കഥാപാത്രം പ്രേക്ഷകര പൊട്ടിച്ചിരിപ്പിച്ചിരുന്നു. പ്രേമത്തിന്റെ വന്‍വിജയം സൗബിന് മലയാളത്തില്‍ നിരവധി അവസങ്ങള്‍ നേടിക്കൊടുത്തിരുന്നു,ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സൗബിന്‍ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

soubin shahir-fahadh

ചിത്രത്തില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തിയിരുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷമിറങ്ങിയ കലി, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങളായിരുന്നു സൗബിന്‍ അവതരിപ്പിച്ചിരുന്നത്. അഭിനയത്തിനു പുറമേ സംവിധായകനായും തിളങ്ങിയ താരമാണ് സൗബിന്‍ ഷാഹിര്‍. ദുല്‍ഖര്‍ സല്‍മാന്‍,ഷെയ്ന്‍ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൗബിന്‍ സംവിധാനം ചെയ്ക പറവ കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയിരുന്നത്. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ഇച്ചാപ്പി,ഹസീബ് എന്നീ കുട്ടികളിലൂടെ കഥ പറഞ്ഞ ചിത്രമായിരുന്നു പറവ. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇമ്രാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നത്.

പറവയ്ക്കു ശേഷം അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പിലാണ് സൗബിന്‍ ഷാഹിര്‍. നടനും സംവിധായകനുമായ ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ചിത്രം വ്യത്യസ്ഥ പ്രമേയം പറഞ്ഞൊരു ചിത്രമായിരുന്നെങ്കില്‍ ഇത്തവണ ഒരു കോമഡി എന്റര്‍ടെയ്നറുമായിട്ടാണ് സൗബിന്‍ എത്തുന്നത്. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലായിരിക്കും ചിത്രത്തില്‍ നായകനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അടുത്തിടെ സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് താരമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

#scripting #next @aashiqabu

A post shared by Soubin Shahir (@soubinshahir) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X