»   » സൗബിന്റെ പെണ്ണുകാണല്‍ ദുരന്തവുമായി സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ടീസര്‍: വീഡിയോ കാണാം

സൗബിന്റെ പെണ്ണുകാണല്‍ ദുരന്തവുമായി സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ടീസര്‍: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിന്‍ ഷാഹിര്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ പി.ടി മാസ്റ്ററുടെ കഥാപാത്രമാണ് സംബിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രം. പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം സഹ സംവിധായകനായിട്ടായിരുന്നു സിനിമയിലേക്കെത്തിയത്.

കാരംസ് കളിക്കാരനായി ധനുഷ്: വട ചെന്നൈയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം


2016ല്‍ സൗബിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ.ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ സൗബിന്‍ അഭിനയിച്ചിരുന്നു. കോമഡി വേഷവും വില്ലന്‍ വേഷവും തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച സൗബിന്‍ നായകനാവുന്ന പുതിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


soubin shahir

മജീദ് എന്ന നായകകഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. ഹാപ്പി അവേഴ്‌സിന്റെ ബാനറില്‍ സംവിധായകരായ സമീര്‍ താഹിര്‍ ഷൈജു ഖാലിദ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സക്കറിയ ആണ്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഇന്ന പുറത്തിറങ്ങി.


അമ്പരപ്പിക്കുന്ന മേക്കോവറുമായി ജയസൂര്യ വീണ്ടും ഞെട്ടിച്ചു, മേരിക്കുട്ടിയുടെ ഫസ്റ്റ് ടീസര്‍ വൈറല്‍!


നായകനായ സൗബിന്‍ പെണ്ണു കാണാന്‍ പോകുന്ന ഭാഗമാണ് ടീസറില്‍ കാണിക്കുന്നത്. നൈജീരിയക്കാരനായ സാമുവല്‍ അബിയോള ചിത്രത്തില്‍ ഒരു ഫുട്‌ബോള് താരമായി അഭിനയിക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ,അന്‍വര്‍ അലി ഷഹബാസ് അമന്‍ എന്നിവരുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം ചെയ്തിരിക്കുന്നു.കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് സുഡാനി ഫ്രം നൈജീരിയ ചിത്രീകരിച്ചിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍! ഒടുവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചു!!


ആരാധകരുടെ സൈബര്‍ ആക്രമണം കൂടി: പ്രശ്‌നം പരിഹരിക്കാന്‍ പോസ്റ്റില്‍ മാറ്റം വരുത്തി പാര്‍വ്വതി

English summary
soubin shahir's sudani from nigeria movie second teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam