ഒരമ്പും വില്ലുമിട്ട കാപ്പച്ചീനോ തരുമോ? വിന്‍സിക്ക് വേണ്ടി സൗബിന്റെ ചോദ്യം! വീഡിയോ
സൗബിന്‍ ഷാഹിറും,സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തുന്ന വികൃതി വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നായികാ നായകനിലൂടെ ശ്രദ്ധേയായ വിന്‍സി അലോഷ്യസും സുരഭി ലക്ഷ്മിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വികൃതിയുടെ പുതിയൊരു സക്സസ് ടീസര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പുതിയ ടീസറില്‍ സൗബിന്‍, വിന്‍സി, സുധി കോപ്പ തുടങ്ങിയവരെയാണ് കാണിക്കുന്നത്. അതേസമയം ഒക്ടോബര്‍ നാലിന് എത്തിയ ചിത്രം നവാഗതനായ എംസി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. അജീഷ് പി തോമസ് തിരക്കഥ ഒരുക്കിയ ചിത്രം കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. മാമുക്കോയ, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന ആരോപണത്താല്‍ കളിയാക്കപ്പെട്ട എല്‍ദോയുടെ ജിവീതം ആസ്പദമാക്കികൊണ്ടാണ് വികൃതി ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ സമീര്‍ എന്ന പ്രവാസിയായി സൗബിന്‍ എത്തുമ്പോള്‍ എല്‍ദോ ആയി സുരാജാണ് എത്തുന്നത്. വികൃതിയുടെതായി മുന്‍പ് പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











