കുമ്പളങ്ങി നൈറ്റ്‌സിലെ സജി ഞാന്‍ എറ്റവും കൂടുതല്‍ അധ്വാനിച്ച കഥാപാത്രം! മനസ് തുറന്ന് സൗബിന്‍ ഷാഹിര്‍
Recommended Video

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ നയനിനൊപ്പം റിലീസ് ചെയ്ത സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചത്. റിയലിസ്റ്റിക് രീതിയിലുളള അവതരണംകൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് സിനിമാ പ്രേമികളും ഇഷ്ടചിത്രമായിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം മോശമില്ലാത്ത കളക്ഷനും നേടികൊണ്ടാണ് സിനിമ മുന്നേറുന്നത്.
സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന്‍ ഷാഹിറിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ സജിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍നിന്നും പക്വതയാര്‍ന്ന റോളുകളിലേക്കുളള നടന്റെ മാറ്റം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ അഭിനയജീവിതത്തില്‍ എറ്റവും അധ്വാനം നല്‍കിയ കഥാപാത്രമാണ് സജിയെന്ന് സൗബിന്‍ അഭിപ്രായപ്പെട്ടിരുന്നു. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സൗബിന്‍ ഇക്കാര്യം പറഞ്ഞത്

കുമ്പളങ്ങി നൈറ്റ്‌സിലെ സജി
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞ വര്‍ഷം സൗബിന്‍ നമ്മെ അമ്പരിപ്പിച്ചതെങ്കില്‍ ഇത്തവണ അത് കുമ്പളങ്ങി നൈറ്റസിലൂടെയാണ്. കുമ്പളങ്ങിയിലെ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ സൗബിന്റെ പ്രകടനം മികച്ചതായിരുന്നു. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തിനാണ് സൗബിന്‍ ഷാഹിര്‍ ജീവന്‍ നല്‍കിയത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയിലായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് ഒരുങ്ങിയിരുന്നത്. മായാനദിക്ക് ശേഷം ഇത്തവണയും മികച്ചൊരു കഥയുമായിട്ടാണ് ശ്യാം എത്തിയിരിക്കുന്നത്. അതില്‍ പ്രാധാന്യമുളെളാരു റോള്‍ സൗബിനും ലഭിച്ചു

കൈയ്യടി നേടിയ കഥാപാത്രം
കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍ പതിവ് പോലെ തിളങ്ങിയപ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു സൗബിനും കാഴ്ചവെച്ചത്. സൗബിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി,മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ സഹോദരങ്ങളായി എത്തിയത്. ബെന്നി പി നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ ചിത്രത്തില്‍ നായികയായി എത്തി. ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്.

സൗബിന്‍ പറഞ്ഞത്
ചിത്രത്തിന് ലഭിക്കുന്നതുപോലെ സജി എന്ന കഥാപാത്രത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത് എന്നായിരുന്നു സൗബിന്‍ ഷാഹിര്‍ പറഞ്ഞത്. ഇതുവരെ ചെയ്യാത്ത ഒരു പാറ്റേണ്‍ ആയതുകൊണ്ട് പ്രേക്ഷകരുടെ ഉളളില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്. എനിക്ക് എറ്റവും കുടുതല്‍ കോളുകള്‍ വരുന്നതും ഞാന്‍ എറ്റവും കൂടുതല്‍ അധ്വാനിച്ചതും ഇതിലെ സജി എന്ന കഥാപാത്രത്തിന് വേണ്ടിയാണ്. സൗബിന്‍ പറയുന്നു.

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണിത്
നല്ലൊരു ടീം വര്‍ക്ക് കൂടി സിനിമയ്ക്ക് ഉണ്ടായിരുന്നതിനാല്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണിത്. കഥാപാത്രത്തിന്റെ കാര്യത്തില്‍ പ്രത്യേക സെലക്ഷനില്ലെന്നും സൗബിന്‍ പറയുന്നു. സമയത്തിനൊത്ത് കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതില്‍ ചിലത് നല്ലതാകും,ചിലത് മോശമാകും. ഞാന്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യും. ഒരു ജോലി പോലെ ഇതിനെ കണ്ടാ മതിയല്ലോ. ഒരു ജീവിത മാര്‍ഗമാണിത്. അപ്പോള്‍ നല്ല കഥാപാത്രങ്ങളെ മാത്രം നോക്കിയിരുന്നാല്‍ അത് എന്നെ പോലുളള ഒരാള്‍ക്ക് ലഭിക്കണമെന്നില്ലെന്നും സൗബിന്‍ പറഞ്ഞു.

ശ്യാം പുഷ്‌കരന്‍
ശ്യാം പു്ഷ്‌കരന്റെ തിരക്കഥയ്‌ക്കൊപ്പം മധു സി നാരായണന്റെ മേക്കിങ്ങും കുമ്പളങ്ങി നൈറ്റ്‌സില്‍ മികച്ചുനിന്നിരുന്നു. വര്‍ക്കിങ്ങ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളാണ് സിനിമ നിര്‍മ്മിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍,ദിലീഷ് പോത്തന്‍ ടീം വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്.


Click it and Unblock the Notifications











