ആക്ഷന്‍ പറയുമ്പോള്‍ വരും! കട്ട് പറയുമ്പോള്‍ പോവും! കുമ്പളങ്ങി നൈറ്റ്‌സിലെ അതിഥിയെക്കുറിച്ച് സൗബിന്‍
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളില്‍ വിജയകമായി മുന്നേറികൊണ്ടിരിക്കുകയാണ്. കുമ്പളങ്ങി എന്ന സ്ഥലത്തെ നാലു സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച വരവേല്‍പ്പു തന്നെയാണ് ലഭിച്ചത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണത്തോടൊപ്പം നല്ല കളക്ഷനും നേടികൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്.
വരത്തന്‍,ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകള്‍ വിജയമായതിനു പിന്നാലെയാണ് ഫഹദിന് മറ്റൊരു ഹിറ്റ് കൂടി ലഭിച്ചത്. ഫഹദ് ഫാസിലിനൊപ്പം സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ശ്രദ്ധേയമാര്‍ന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നാല് സഹോദരങ്ങളില്‍ മൂത്തവനായ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരുന്നത്. കുമ്പങ്ങി നൈറ്റ്‌സ് ഷൂട്ടിങ്ങിനിടെ നടന്ന കാര്യങ്ങള്‍ പുതിയ ഗെറ്റ് ടുഗെതര്‍ വീഡിയോയില്‍ സൗബിന്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി വന്ന ഒരതിഥിയെക്കുറിച്ചായിരുന്നു സൗബിന്‍ സംസാരിച്ചത്.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയഗാഥ
മായാനദിക്ക് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാമിന്റെ കഥയില്‍ നവാഗതനായ മധു സി നാരായണനാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. സൗബിന്‍ ഷാഹിറിനൊപ്പം ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം, മാത്യൂ തോമസ് തുടങ്ങിയവരായിരുന്നു സഹോദരങ്ങളായി എത്തിത്.തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ ചിത്രത്തില്‍ നായികാ വേഷത്തിലെത്തി. റിയലിസ്റ്റിക്ക് രീതിയിലുളള അവതരണം കൊണ്ടായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് അതിവേഗം സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയത്.

സൗബിന്‍റെ കഥാപാത്രം
സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന്‍ ഷാഹിറിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ സജിയെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും പക്വതയാര്‍ന്ന റോളുകളിലേക്കുളള സൗബിന്റെ മാറ്റം പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൗബിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സജിയെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്.

കറക്ട് അതേ സ്ഥലത്ത്
കുമ്പളങ്ങി നൈറ്റ്‌സിന്റെ ഷൂട്ടിംഗിനിടെ നടന്നൊരു സംഭവമായിരുന്നു പുതിയ ഗെറ്റ് ടുഗെതര്‍ വീഡിയോയില്‍ സൗബിന്‍ പങ്കുവെച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ തുടര്‍ച്ചയായി ഒരു ബട്ടര്‍ഫ്‌ളൈ വന്നതിനെക്കുറിച്ചാണ് സൗബിന്‍ പറഞ്ഞത്. ചിത്രത്തിലെ ഒരു ഷോട്ട് എടുക്കുമ്പോള്‍ അറിയാതെ വന്നിരുന്നതായിരുന്നു കക്ഷി.പിന്നെ ആ ഷോട്ടിന്റെ വൈഡ് എടുക്കുമ്പോഴും ക്ലോസ് എടുക്കുമ്പൊഴുമെല്ലാം ബട്ടര്‍ഫ്‌ളൈ കറക്ട് അതേ സ്ഥലത്ത് തന്നെ് വന്നിരുന്നു .സൗബിന്‍ പറയുന്നു

ആക്ഷന്‍ പറയുമ്പോള്‍ വരിക
ആക്ഷന്‍ പറയുമ്പോള്‍ വരിക,കട്ട് പറയുമ്പോള്‍ പോവുക ഇങ്ങനെയായിരുന്ന് അത് ചെയ്തത്. അതിനെ ശല്യപ്പെടുത്താണ്ടായെന്ന് സെറ്റില്‍ നിന്നും ഒരാള്‍ പറഞ്ഞു. പിന്നെയും ഷോട്ട് എടുക്കാന്‍ നേരം കുറെ സമയം അത് അവിടെ ഇരുന്നു. അവസാനം ഞാന്‍ എല്ലാവരോടുമായി ചോദിച്ചു. ഹലോ ഇനി എതെങ്കിലും ഷോട്ട് എടുക്കാനുണ്ടെങ്കില്‍ പറയണം.അതിന് പോവാന്‍ സമയമായെന്ന്. ഗെറ്റ് ടുഗെതര്‍ വീഡിയോയില്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

വീഡിയോയില്‍ സൗബിനൊപ്പം
കുമ്പളങ്ങി നൈറ്റ്‌സിന്റെ പുതിയ ഗെറ്റ് ടുഗെതര്‍ വീഡിയോയില്‍ സൗബിനൊപ്പം ശ്യാം പുഷ്‌കരന്‍, ശ്രീനാഥ് ഭാസി,ഷെയിന്‍ നിഗം,അന്ന ബെന്‍ തുടങ്ങിയവരും സംസാരിച്ചിരുന്നു. ചിത്രത്തിലെ ബോബി എന്ന കഥാപാത്രം താനുമായി ഏറെ അടുത്ത് നില്‍ക്കുന്ന ഒരു റോളായിരുന്നു എന്നാണ് ഷെയിന്‍ നിഗം പറഞ്ഞത്. അതുകൊണ്ട് തന്നെ ഏറെ ആസ്വദിച്ചും ഹാപ്പിയായിട്ടുമാണ് ആ കഥാപാത്രം ചെയ്തതെന്നും ഷെയിന്‍ നിഗം വ്യക്തമാക്കി.
വീഡിയോ കാണൂ


Click it and Unblock the Notifications