For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറവയ്ക്ക് ശേഷം സൗബിന്റെ അടുത്ത തിരക്കഥ ആഷിക് അബുവിന് വേണ്ടി! സിനിമയുടെ വിശേഷങ്ങളിങ്ങനെ...!

  |

  സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്നും സംവിധായകനും നടനുമായി മാറിയ താരമാണ് സൗബിന്‍ ഷാഹിര്‍. സൗബിന്‍ തിരക്കഥ എഴുതിയായിരുന്നു പറവ സംവിധാനം ചെയ്തിരുന്നത്. തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്ന സിനിമയുടെ ഡിവിഡി പുറത്ത് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

  മമ്മൂക്കയെ കൊണ്ട് തോറ്റു! ഒരു സെല്‍ഫി ചോദിച്ചതിന് കാണിച്ച കുറുമ്പ് കണ്ടോ? തൃപ്തിയായെന്ന് താരങ്ങളും

  സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ച സൗബിന് കൈനിറയെ സിനിമകളാണുള്ളത്. എന്നാല്‍ അടുത്തതായി തിരക്കഥ എഴുതുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ട്. ആഷിക് അബുവിന് വേണ്ടിയാണ് ഇനി സൗബിന്‍ തിരക്കഥ എഴുതുന്നത്. അക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ സൗബിന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

  തിരക്കഥ എഴുതുന്നു...

  തിരക്കഥ എഴുതുന്നു...

  കൈനിറയെ സിനിമകളുണ്ടെങ്കിലും സൗബിന്‍ ഷാഹിര്‍ തിരക്കഥ എഴുതുന്ന തിരക്കിലാണ്. ഇത്തവണ അത് ആഷിക് അബുവിന് വേണ്ടിയാണെന്നുള്ളത് താരം തുറന്ന് പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ രണ്ട് പക്ഷികള്‍ തമ്മില്‍ കലപില കൂടുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുമെന്നും ആഷിക് അബു നിര്‍മ്മിക്കുമെന്നുമാണ് സൂചന. തന്റെ സിനിമകളെ കുറിച്ചും മറ്റുള്ള വിശേഷങ്ങളെല്ലാം സൗബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത് പതിവാണ്.

  പറവയുടെ വിജയം..

  പറവയുടെ വിജയം..

  സൗബിന്‍ ഷാഹീര്‍ സംവിധാനം ചെയ്ത കന്നിചിത്രമായിരുന്നു പറവ. സിനിമയ്ക്ക് വേണ്ടി കഥയൊരുക്കിയതും സൗബിന്‍ തന്നെയായിരുന്നു. തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്ന പറവ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ചിരുന്നു. മട്ടാഞ്ചേരിയിലെ പറവ കളിയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ ഷൈന്‍ നീഗം, ദുല്‍ഖര്‍ സല്‍മാന്‍, ഗോവിന്ദ്, അമല്‍ ഷാ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ ഡിവിഡി ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ഏറെയാണ്. പറവയുടെ വിജയത്തിന് പിന്നില്‍ ശക്തമായ തിരക്കഥയായിരുന്നു. അതിനാല്‍ സൗബിന്‍ എഴുതുന്ന അടുത്ത തിരക്കഥ എങ്ങനെയായിരിക്കുമെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

  ആദ്യ സിനിമ

  ആദ്യ സിനിമ

  ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ ഷാഹിര്‍ ആദ്യമായി അഭിനയിച്ചിരുന്നത്. സിനിമയിലെ നായകന്റെ കൂട്ടുകാരനായിട്ടായിരുന്നു സൗബിന്‍ അഭിനയിച്ചത്. അന്നയും റസൂലിന്റെയും ചിത്രീകരണത്തിനിടെ ആഷിക് അബുവിനോട് സൗബിന്‍ ഒരു കഥ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ തിരക്കഥ ആക്കുന്നതെന്നാണ് സൂചന. കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. വരും നാളുകളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ്. ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹീര്‍. പറവ ഇറങ്ങിയ സമയത്ത് സൗബിനെ കുറിച്ച് ആഷിക് അബു പറഞ്ഞത് ഇങ്ങനെയായിരുന്നു.

  അമ്പിളി വരുന്നു...

  അമ്പിളി വരുന്നു...

  സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സൗബിന്‍ നായകനാവുന്ന സിനിമയാണ് അമ്പിളി. ടൊവിനോ തോമസിന്റെ ഗപ്പിയുടെ അണിയറ പ്രവര്‍ത്തകരാണ് അമ്പിളിയുടെ പിന്നിലും. സൗബിന്‍ നായകനാവുമ്പോള്‍ രണ്ട് പുതുമുഖങ്ങളും സിനിമയിലുണ്ട്. നടി നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും തന്‍വി റാം എന്ന നായികയുമാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമ ഗപ്പി, എസ്ര, ഗോദ തുടങ്ങി നിരവധി സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ്, ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

  #scripting #next @aashiqabu

  A post shared by Soubin Shahir (@soubinshahir) on

  പരാജയം കണ്ട ആകാശദൂത് ഹിറ്റായത് ഒരു തൂവാല കാരണം! അത്ഭുതം സംഭവിച്ചതിനെ കുറിച്ച് സംവിധായകന്‍!

  English summary
  Soubin Shahir scrpiting for Ashiq Abu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X