ഒര്‍ഹാനും ജാമിയയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറിന്‌റെ ക്യൂട്ട് ഫോട്ടോ! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് നേട്ടത്തിലൂടെ ഈ വര്‍ഷം തിളങ്ങിയ താരമാണ് സൗബിന്‍ ഷാഹിര്‍. പുരസ്‌കാര നേട്ടത്തിനൊപ്പം കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് പോലുളള ശ്രദ്ധേയ ചിത്രങ്ങളും നടന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഭാഗ്യ വര്‍ഷത്തിലാണ് ആദ്യത്തെ കുഞ്ഞും നടന്റെ ജീവിതത്തിലേക്ക് എത്തിയിരുന്നത്. അടുത്തിടെയായിരുന്നു സൗബിനും ഭാര്യ ജാമിയയ്ക്കും കുഞ്ഞ് പിറന്നത്.
2017ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് കഴിഞ്ഞ മെയ് പത്തിനായിരുന്നു ആദ്യ കണ്‍മണി വന്നത്. ഒര്‍ഹാന്‍ എന്നായിരുന്നു തന്റെ കുഞ്ഞിന് സൗബിന്‍ ഷാഹിര്‍ പേരിട്ടിരുന്നത്. ജൂനിയര്‍ സൗബിന്റെ ചിത്രങ്ങള്‍ നടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം കുഞ്ഞ് ഓര്‍ഹാന്റെ പുതിയൊരു ചിത്രം കൂടി സൗബിന്‍ ഷാഹിര്‍ പങ്കുവെച്ചിരുന്നു. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുളള ഒരു കുടുംബ ചിത്രമാണ് ഇത്തവണയും സൗബിന്‍ പുറത്തുവിട്ടിരിക്കുന്നത്. ഫോട്ടോയ്‌ക്ക് താഴെയായി മാഷാ അല്ലാഹ് എന്നും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications