'അച്ഛന്റെ ഈ സ്വഭാവാണ് പ്രശ്‌നം, പ്രസംഗോം സിനിമാ ഡയലോഗും! ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ട്രെയിലര്‍
സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറില്‍ സൗബിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നത് സുരാജിന്റെ പ്രകടനമാണ്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ സൗബിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് എത്തുന്നത്. വികൃതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണിത്. ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെയുള്ള രസകരമായ സംഭവമാണ് ചിത്രത്തില്‍ പറയുന്നത്. ബോളിവുഡില്‍ ശ്രദ്ധേയനായ രതീഷ് പൊതുവാള്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. അരുണാചല്‍ പ്രദേശ് സ്വദേശിയാണ് സിനിമയിലെ നായികയായ കെന്റി സിര്‍ദോ. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications