»   » സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു.. മനസ്സ് കീഴടക്കിയ സുന്ദരിയെ കാണൂ.. ചിത്രങ്ങള്‍ വൈറല്‍!

സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു.. മനസ്സ് കീഴടക്കിയ സുന്ദരിയെ കാണൂ.. ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
സൗബിന്റെ മനസ്സ് സ്വന്തമാക്കിയ സുന്ദരി ഇതാ | filmibeat Malayalam

സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സൗബിന്‍ വിവാഹം കഴിക്കാന്‍ മറന്നു പോയോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. നാളുകളായി നേരിട്ടിരുന്ന ആ ചോദ്യത്തിന് ഇനി ധൈര്യമായി ഉത്തരം നല്‍കാം. സിനിമയിലെത്തിയ കാലം മുതല്‍ സൗബിന്‍ ഷാഹിര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് വിവാഹത്തെക്കുറിച്ച്. പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ അതൊന്നും വിവാഹത്തിലെത്തിയില്ലെന്നായിരുന്നു ഇതുവരെ താരം നല്‍കിയ മറുപടി.

'പൃഥ്വിരാജി'ന് വേണ്ടി പരസ്യമായി തല്ലുണ്ടാക്കി താരസുന്ദരികള്‍.. പൃഥ്വി ഇത് വല്ലതും അറിയുന്നുണ്ടോ?

ദിലീപിനൊപ്പമുള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയില്ലല്ലോ എന്ന സഹതാപം.. അവള്‍ക്കൊപ്പം നിരവധി പേര്‍!

അഭിനയം മാത്രമല്ല സംവിധാനവും തന്നെക്കൊണ്ട് കഴിയുമെന്ന് തെളിയിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. ആദ്യ ചിത്രമായ പറവ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പറവയുടെ വിജയത്തിന് പിന്നാലെയാണ് ആരാധകരെത്തേടി ഈ സന്തോഷ വാര്‍ത്ത എത്തിയിട്ടുള്ളത്.

വിവാഹ ജീവിതത്തിലേക്ക്

അഭിനേതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വധുവായെത്തുന്നത്

ജാമിയ സഹീറാണ് സൗബിന് കൂട്ടായെത്തുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന സൂചനയാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂമായി ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രം കാണൂ

സൗബിനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരും ഒരുമിച്ചുമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വിവാഹം എപ്പോഴാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.

പെണ്ണ് കെട്ടാന്‍ മറന്നുപോയതാണോ?

സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സൗബിന്‍ വിവാഹം കഴിക്കാന്‍ മറന്നു പോയോ എന്ന് ആരാധകര്‍ നിരവധി തവണ ചോദിച്ചിരുന്നു. അഭിമുഖങ്ങളിലും മറ്റുമായി നിരവധി തവണ താരം ഈ ചോദ്യം നേരിട്ടിരുന്നു.

പ്രേമത്തിന് കുറവൊന്നുമില്ല

പ്രേമത്തിന് ഇടയില്‍ നില്‍ക്കാന്‍ മാത്രമല്ല പ്രേമിക്കാനും തനിക്ക് അറിയാമെന്ന് താരം പറയുന്നു. എല്ലാവരെയും പോലെ താനും പ്രേമിച്ചിട്ടുണ്ടെന്ന് സൗബിന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കുട്ടിക്കളി മാറിയിട്ടില്ല.

സിനിമയില്‍ അഭിനയിക്കുകയും സംവിധാനവുമൊക്കെ ചെയ്തുവെങ്കിലും തനിക്ക് ഇപ്പോഴും കുട്ടിക്കളി വിട്ടുമാറിയിട്ടില്ല. അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നുമായിരുന്നു നേരത്തെ സൗബിന്‍ വ്യക്തമാക്കിയത്.

English summary
Soubin Shahir ties knot to Jamia Saheer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam