നീയെന്റെ തിളങ്ങുന്ന നക്ഷത്രമാണ്...! ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗബിന്‍ ഷാഹിര്‍
സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് സൗബിന്‍ ഷാഹിര്‍. ഭാര്യ ജാമിയയ്ക്കും മകന്‍ ഓര്‍ഹാനുമൊപ്പമുളള ചിത്രങ്ങളാണ് നടന്‍ പങ്കുവെക്കാറുളളത്. സൗബിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഭാര്യ ജാമിയ സഹീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള സൗബിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

എന്റെ പ്രിയപ്പെട്ട ജാമിക്ക് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. നീയാണ് എന്റെ എറ്റവും വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എപ്പോഴും മനോഹരമായും പരിപൂര്‍ണമായും സംരക്ഷിച്ചതിന് നന്ദി. എറ്റവും മോശമായ സമയത്ത് പോലും നീ നമുക്ക് ചുറ്റുമുളള നല്ലത് കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു.
നീയാണ് എന്റെ വീട്, എന്റെ ലോകം. ഇനിയുളള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ ലവ് യൂ ജാമിയ സഹീര്‍, നീയെന്റെ തിളങ്ങുന്ന നക്ഷത്രമാണ്. സൗബിന്‍ ഷാഹിര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം സിനിമാത്തിരക്കുകളില്‍ നിന്നും മാറി മാലി ദ്വീപില്‍ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ് സൗബിനും കുടുംബവും. നേരത്തെ മകന്‍ ഒര്‍ഹാനൊപ്പം മാലിയില്‍ നിന്നെടുന്ന ചിത്രം സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.



Click it and Unblock the Notifications











