സുഡാനിക്ക് ശേഷം അരക്കളളന്‍ മുക്കാകളളനുമായി സൗബിന്‍ ഷാഹിര്‍! ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണൂ

By Midhun

സംവിധായകനായും ഹാസ്യതാരമായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന്‍ ഷാഹിര്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ വിജയമായിരുന്നു സൗബിന്‍റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. പ്രേമത്തിനു ശേഷം കൈനിറയെ ചിത്രങ്ങള്‍ സൗബിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

ഹാസ്യനടനില്‍ നിന്നും നായകനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് സൗബിന്‍ തെളിയിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് വലിയ വിജയമായിരുന്നു നേടിയത്. സുഡാനിക്ക് ശേഷം നായകവേഷങ്ങളാണ് സൗബിനെ തേടി കൂടുതല്‍ എത്തുന്നത്. സൗബിന്‍ നായകനാവുന്ന പുതിയ ചിത്രമാണ് അരക്കള്ളന്‍ മുക്കാകള്ളന്‍.

സുഡാനിയുടെ വിജയം

സുഡാനിയുടെ വിജയം

നവാഗതനായ സക്കറിയയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പ്ശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ചിത്രത്തിലെ സൗബിന്റെയും സാമുവലിന്റെയും പ്രകടനത്തെ പ്രശംസിച്ച് എല്ലാവരും എത്തിയിരുന്നു. മാനേജര്‍ മജീദായി വന്ന് സൗബിന്‍ പൊളിച്ചടുക്കിയെന്നാണ് അഭിപ്രായങ്ങള്‍ വന്നത്. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം വാണിജ്യപരമായും ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

നായകനായി തിളങ്ങി

നായകനായി തിളങ്ങി

സുഡാനിയില്‍ സൗബിന്റെ നായകവേഷത്തെ പ്രശംസിച്ച് എല്ലാവരും എത്തിയിരുന്നു. കാല്‍പ്പന്തിന്റെ ആവേശം ചോരാതെ ഒന്നടങ്കം നിലനിര്‍ത്തിയ സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നു ഉണ്ടായിരുന്നത്. സുഡാനിയുടെ മാനേജരായാണ് ചിത്രത്തില്‍ സൗബിന്‍ എത്തിയിരുന്നത്. സുഡാനിക്കു ശേഷം നായകവേഷത്തിലുളള ചിത്രങ്ങള്‍ കൂടുതലായി സൗബിന്റെതായി വരുന്നുണ്ട്.

അരക്കളളന്‍ മുക്കാകളളന്‍

അരക്കളളന്‍ മുക്കാകളളന്‍

സൗബിന്‍ ഷാഹിര്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് അരക്കളളന്‍ മുക്കാകളളന്‍. ഹാസ്യത്തിന് പ്രാധാന്യമുളള ഒരു സിനിമയായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. നവാഗതനായ ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം അച്ചിവാ സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്,നൗഷാദ് ആലത്തൂര്‍,അജി മേടയില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് ഇത്.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

സൗബിന്‍ ഷാഹിറിനൊപ്പം സുരഭി ലക്ഷ്മി , ഉര്‍വ്വശി,ദിലീഷ് പോത്തന്‍,സലീംകുമാര്‍,ഹരീഷ് കണാരന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കണ്ണൂരിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. സജീര്‍ ബാവയുടെ തിരക്കഥയിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

അമ്പിളി എന്ന ചിത്രം

അമ്പിളി എന്ന ചിത്രം

അരക്കളളന്‍ മുക്കാ കളളനു പുറമെ അമ്പിളി എന്നൊരു ചിത്രവും സൗബിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്. വ്യത്യസ്ഥമാര്‍ന്ന പ്രമേയം പറയുന്ന ഒരു ചിത്രമായിരിക്കും സൗബിന്റെ അമ്പിളി എന്നാണറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സിനിമ

ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സിനിമ

ടൊവിനോ തോമസിന്റെ ഗപ്പിക്കു ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അമ്പിളി. സൗബിനു പുറമെ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. തന്‍വി റാം എന്നൊരു പുതുമുഖ നായികയും ചിത്രത്തിലൂടെ എത്തുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,എവി അനൂപ്,സിവി സാരഥി തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X