കാത്തിരിപ്പ് നീളും, ദുല്‍ഖറിന്റെ പറവ ഓണത്തിന് പറക്കില്ല... റിലീസ് നീട്ടി???

By Karthi

ഓണം റിലീസുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാല് ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇതുവരെ തീരമാനമായത്. ആറ് ചിത്രങ്ങള്‍ ഒണത്തിന് തിയറ്ററില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും നാല് ചിത്രങ്ങളുടെ മാത്രമാണ് റിലീസ് ഡേറ്റുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പറവ. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ചിത്രത്തിന്റെ റിലീസ് നീളുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോയതാണ് കാരണം.

parava

കിസമത്ത്, കെയര്‍ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ശക്തമായ അതിഥി വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഫോര്‍ട്ട് കൊച്ചി പ്രധാന ലൊക്കേഷനാകുന്ന ചിത്രം പ്രാവ് പറത്തലിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സംവിധാന സഹായിയായി സിനിമയിലെത്തി പിന്നീട് നടനായ ശ്രദ്ധിക്കപ്പെട്ട സൗബിന്‍ സാഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേമം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് ശേഷം സെപ്തംബര്‍ 14ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇനിയും എത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X