ചാക്കോച്ചന്റെ നായികയോ? അന്ന് നിമിഷയെ സൗന്ദര്യത്തിന്റെ പേരില്‍ വേദനിപ്പിച്ചവര്‍ ഇന്ന് കൈയ്യടിക്കുന്നു
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് നിമിഷ സജയന്‍. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും ഈ താരമാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടംനേടിയെടുത്ത് മുന്നേറുകയാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് നിമിഷ ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ ഈ സിനിമകളിലെ പ്രകടനത്തിലൂടെയാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. താരത്തെ അഭിനന്ദിച്ച് സിനിമാലോകവും പ്രേക്ഷകരുമെത്തിയിരുന്നു. ഇപ്പോഴിതാ നിമിഷയ്ക്ക് ്ഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൗമ്യ സദാനന്ദന്‍. സൗമ്യയയുടെ ആദ്യ സംവിധാന സരംഭമായ മാംഗല്യം തന്തുനാനേയില്‍ നായികയായെത്തിയത് നിമിഷയായിരുന്നു.
കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് നിമിഷയാണെന്നറിഞ്ഞപ്പോള്‍ പലരും വിമര്‍ശനവുമായി എത്തിയിരുന്നുവെന്ന് സംവിധായിക പറയുന്നു. ഒരുവിഭാഗം ഫാന്‍സ് പ്രവര്‍ത്തകരും പ്രേക്ഷകരുമായിരുന്നു താരത്തെ വിമര്‍ശിച്ചത്. സൗന്ദര്യമില്ലാത്തതിന്‍രെ പേരിലായിരുന്നു അവര്‍ നിമിഷയെ അവഹേളിച്ചത്. തുടക്കത്തില്‍ ഇത് അവളേയും ബാധിച്ചിരുന്നു. തളര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അവള്‍ അതിനെ മറികടക്കുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കഥയായിരുന്നു താന്‍ അന്നവള്‍ക്ക് പറഞ്ഞുകൊടുത്തത്.

മോശം പ്രകടനത്തിലൂടെ കടന്നുപോയിരുന്ന സമയത്ത് മീഡിയയിലൂടെ അദ്ദേഹത്തിന് വളരെ മോശം കമന്റുകളായിരുന്നു നേരിടേണ്ടി വന്നത്. പലരും അദ്ദേഹത്തെ പരസ്യമായി എഴുതിത്തള്ളുകയും ചെയ്തു. എന്നാല്‍ വിമര്‍ശകരുടെ വായടിപ്പിച്ച് ശക്തമായി തിരിച്ചുവരികയായിരുന്നു അദ്ദേഹം. അത് പോലെ തന്നെ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിലൂടെ നീ ഡബിള്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണെന്നും ഇതിലും നല്ലൊരു മാര്‍ഗമുണ്ടോ കാണിക്കാനെന്നും നല്ല നടിയാണെന്നെ് തെളിയിച്ച നിനക്ക് അഭിനന്ദനമെന്നുമാണ് സംവിധായിക കുറിച്ചത്.


Click it and Unblock the Notifications