പോര് കൊഴുപ്പിക്കാന്‍ സുരേഷ് ഗോപിയും
2008ലെ ആദ്യത്തെ താരയുദ്ധം ബോക്സോഫീസില്‍ അരങ്ങേറുകയാണ്. ദിലീപിന്റെയും മമ്മൂട്ടിയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തമ്മിലാണ് പോര്. കല്‍ക്കത്താ ന്യൂസുമായി ദിലീപ് ആദ്യമെത്തി. പിന്നാലെ ഫിബ്രവരി ആദ്യനാളില്‍ തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളെത്തി.
ദിലീപിന്റെ കല്‍ക്കത്താ ന്യൂസ്, മമ്മൂട്ടിയുടെ രൗദ്രം, മോഹന്‍ലാലിന്റെ കോളജ് കുമാരന്‍ എന്നീ ചിത്രങ്ങളോട് മത്സരിച്ച് ബോക്സോഫീസില്‍ വിജയം കൊയ്യാന്‍ പിന്നാലെ സുരേഷ് ഗോപിയുമെത്തുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരാഴ്ചയാവുമ്പോഴേക്കും സുരേഷ് ഗോപി ചിത്രവും തിയേറ്ററുകളിലെത്തുകയാണ്. ഫിബ്രവരി എട്ട് വെള്ളിയാഴ്ചയാണ് സുരേഷ് ഗോപി നായകനായ സൗണ്ട് ഒഫ് ബൂട്ട്സ് തിയേറ്ററുകളിലെത്തുന്നത്.
ഷാജി കൈലാസാണ് സൗണ്ട് ഒഫ് ബൂട്ടിന്റെ സംവിധായകന്‍. തെന്നിന്ത്യന്‍ സിനിമാരംഗത്തെ വന്‍കിട നിര്‍മാണ കമ്പനിയായ പിരമിഡ് സൈമിറ ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് സൗണ്ട് ഒഫ് ബൂട്ട്.
ബൂട്ട് എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ബൂട്ട് എന്ന പേര് മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പേര് കൈമാറുന്നതിനായി ഇയാള്‍ വന്‍തുക പ്രതിഫലമായി ചോദിച്ചതിനെ തുടര്‍ന്നാണ് ബൂട്ട് എന്ന പേര് വേണ്ടെന്നുവച്ചത്.
അടുത്ത പേജ് -


Click it and Unblock the Notifications