ചതുഷ് കോണ പോരില്‍ ആര് കൊയ്യും?
ആറു മാസത്തിനു ശേഷമാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. 2007 ജൂലൈയിലാണ് ഇതിനു മുമ്പ് ഈ താരങ്ങള്‍ കൊമ്പുകോര്‍ത്തത്.
ദിലീപിന്റെ ജൂലൈ നാല്, മോഹന്‍ലാലിന്റെ ഹലോ, മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സ്, സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്തത്. ആ പോരില്‍ വ്യക്തമായ വിജയം മോഹന്‍ലാലിനായിരുന്നു.
ഹലോ വന്‍വിജയമായപ്പോള്‍ മറ്റു ചിത്രങ്ങള്‍ ബഹുദൂരം പിന്നിലായി. ജൂലൈ നാലും മിഷന‍് 90 ഡേയ്സും പരാജയങ്ങളുടെ പട്ടികയില്‍ സ്ഥാനം രേഖപ്പെടുത്തി. സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി അല്പം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. കഴിഞ്ഞ വര്‍ഷം നിര്‍മാതാവിന് മുടക്കുമുതല്‍ നേടിക്കൊടുത്ത ഒരേയൊരു സുരേഷ് ഗോപി ചിത്രവും നാദിയ കൊല്ലപ്പെട്ട രാത്രിയായിരുന്നു.
ആറു മാസത്തിനു ശേഷം നാല് താരങ്ങളും വീണ്ടും മത്സരട്രാക്കിലെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പമാവും? കല്‍ക്കത്താ ന്യൂസും രൗദ്രവും കോളജ് കുമാരനും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങളൊന്നും സൂപ്പര്‍ഹിറ്റുകളാവാന്‍ സാധ്യതയില്ലെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈയൊരു ബോക്സോഫീസ് കാലാവസ്ഥ സുരേഷ് ഗോപി ചിത്രത്തിന് അനുകൂലമാവുമോ?
മുന്‍ പേജ് -


Click it and Unblock the Notifications