ബൂട്ടിനെ താജുദ്ദീന്‍ കൊണ്ടുപോയി

By Staff

ഒരു സിനിമക്ക് പേരിടുന്നതിനു മുമ്പ് അത് നേരത്തെ രജിസ്റ്റര്‍ ചെയ്തതാണോയെന്ന് പരിശോധിച്ചിട്ട് വേണം പേര് പ്രഖ്യാപിക്കാന്‍. അല്ലെങ്കില്‍ ബൂട്ടിന്റെ ഗതി വരും.

സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബൂട്ട് എന്ന പേര് നേരത്തെ അനൗണ്‍സ് ചെയ്തതാണെങ്കിലും ആ പേര് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ് നിര്‍മാതാക്കള്‍. കാരണം ആ പേര് മുമ്പു തന്നെ മറ്റൊരു സിനിമാപ്രവര്‍ത്തകന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ബൂട്ട് എന്ന പേര് തങ്ങളുടെ പടത്തിന് ഉപയോഗിക്കാനായി നിര്‍മാതാക്കള്‍ പേര് രജിസ്റ്റര്‍ ചെയ്ത താജുദ്ദീന്‍ എന്ന സിനിമാപ്രവര്‍ത്തകനെ സമീപിച്ചെങ്കിലും വലിയ തുകയാണ് പകരമായി ഇയാള്‍ ആവശ്യപ്പെട്ടത്. അതോടെ ബൂട്ട് എന്ന പേര് ഉപേക്ഷിച്ച് ചിത്രത്തിന് സൗണ്ട് ഒഫ് ബൂട്ട് എന്ന പേരിടാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു.

ജനവരി 11നാണ് സൗണ്ട് ഒഫ് ബൂട്ട് റിലീസ് ചെയ്യുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ പിരമിഡ് സൈമിറ ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ബൂട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X