»   » നടി സൗന്ദര്യയുടെ സ്വത്തിനെ ചൊല്ലി തര്‍ക്കം

നടി സൗന്ദര്യയുടെ സ്വത്തിനെ ചൊല്ലി തര്‍ക്കം

Posted By:
Subscribe to Filmibeat Malayalam
soundarya
അന്തരിച്ച നടി സൗന്ദര്യയുടെ സ്വത്തിനെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം. സൗന്ദര്യയുടെ അമ്മ കെഎസ് മഞ്ജുളയും സൗന്ദര്യയുടെ ഭര്‍ത്താവ് ജിഎസ് രഘുവും ഒരു ഭാഗത്തും സൗന്ദര്യയുടെ സഹോദരന്റെ ഭാര്യയായ നിര്‍മ്മലയും അവരുടെ മകന്‍ സാത്വികും മറുഭാഗത്തും ചേര്‍ന്നാണ് സ്വത്തിന് വേണ്ടി നിയമയുദ്ധം നടത്തുന്നത്.

2004ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേയാണ് സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും വിമാനാപകടത്തില്‍ മരിച്ചത്. മരിച്ച അമര്‍നാഥിന്റെ ഭാര്യയാണ് നിര്‍മ്മല. ഏതാണ്ട് അന്‍പത് കോടിയോളം വിലമതിയ്ക്കുന്ന സ്വത്തുക്കളെ ചൊല്ലിയാണ് നടിയുടെ ബന്ധുക്കള്‍ തമ്മില്‍ നിയമയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്.

സൗന്ദര്യയുടെ വില്‍പ്പത്ര പ്രകാരം തനിക്ക് ലഭിക്കേണ്ട വീട് മഞ്ജുള സ്വന്തമാക്കി വച്ചിരിക്കുകയാണെന്നാരോപിച്ച് നിര്‍മ്മലയുടെ മകന്‍ സാത്വിക് കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. നിര്‍മ്മലയുടെ വക്കീല്‍ മഞ്ജുളയ്ക്കും രഘുവിനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇരുവരോടും നവംബര്‍ 2ന് ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ഇതെ പറ്റി പ്രതികരിക്കാന്‍ മഞ്ജുളയോ രഘുവോ തയ്യാറായിട്ടില്ല. 2003ലാണ് തന്റെ ബന്ധുവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ രഘുവിനെ സൗന്ദര്യ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തിനകം തന്നെ നടി വിമാനാപകടത്തില്‍ മരിച്ചു. സൗന്ദര്യയുടെ മരണത്തിന് ശേഷം വീണ്ടുമൊരു വ്ിവാഹത്തിന് തയ്യാറാകാതിരുന്ന രഘു നടിയുടെ അമ്മയ്‌ക്കൊപ്പം ചേര്‍ന്നാണ് സ്വത്തുക്കള്‍ക്ക് വേണ്ടി നിയമയുദ്ധം നടത്തുന്നത്.

English summary
Relatives of popular southern actress Soundarya, who died in a plane crash in 2004, are fighting a legal battle over her property, which is estimated to be worth Rs.50 crore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam