പിച്ചാത്തിയുമായി മുംതാസ്

By Nirmal Balakrishnan

തമിഴിലെ ഹോട്ട് താരം മുംതാസ് മലയാളത്തില്‍ വീണ്ടുമെത്തുന്നു. സലിംബാബ സംവിധാനം ചെയ്യുന്ന പിച്ചാത്തിയിലൂടെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുംതാസ് വരുന്നത്.

തമിഴില്‍ ടി. രാജേന്ദ്രന്‍ അവതരിപ്പിച്ച നടിയായ മുംതാസ് ഗ്ലാമര്‍ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വിജയ്‌ക്കൊപ്പം ഖുശി എന്ന ചിത്രത്തില്‍ 'കെട്ടിപ്പുടി കെട്ടിപ്പുടി' എന്ന ഗാനരംഗത്തിലൂടെ മുംതാസ് തെന്നിന്ത്യയിലെ ഹോട്ട് ഗേള്‍ ആയി. മലയാളത്തിലെത്തിയത് മോഹന്‍ലാലിന്റെ താണ്ഡവത്തിലൂടെയായിരുന്നു. 'പാലും കുടമെടുത്ത്' എന്നു തുടങ്ങുന്നഗാനവും ഹോട്ട് നമ്പര്‍ വണ്‍ തന്നെയായിരുന്നു.

Mumtaz

എന്നാല്‍ അധികകാലം ഗ്ലാമര്‍ വേഷം ചെയ്ത് പിടിച്ചുനില്‍ക്കാന്‍ മുംതാസിനു സാധിച്ചില്ല. മുമൈദ് ഖാനെപ്പോലെയുള്ള എല്ലാം തുറന്നുകാട്ടി അഭിനയിക്കുന്ന താരങ്ങള്‍ എത്തിയതോടെ മുംതാസ് ഔട്ടായിപ്പോയി.

മലയാളത്തിലെ ആദ്യകാല താരങ്ങളുടെ മക്കള്‍ അണിനിരക്കുന്ന പിച്ചാത്തി കോഴിക്കോടന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. പേരുപോലെ തന്നെ ആക്ഷനു പ്രാധാന്യമുള്ള ചിത്രമാണിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

കലാഭവന്‍ മണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കന്നത്. അന്തരിച്ച നടന്‍ പപ്പുവിന്റെ മകന്‍ ബിനു പപ്പു, രാജന്‍ പി. ദേവിന്റെ മകന്‍ ജൂബില്‍ ദേവ് എന്നിവരും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തമാസം ആദ്യം ചിത്രം തിയറ്ററിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X