നടിമാർ സൂക്ഷിക്കണം! താരസുന്ദരിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിച്ച് ഹാക്കർമാർ!!
തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുടെ പേരില്‍ പല വിവാദങ്ങളുമാണ് അടുത്ത കാലത്തായി ഉണ്ടായി കൊണ്ടിരിക്കുന്നത്. സിനിമകളുടെ പോസ്റ്ററുകളുടെ പേരില്‍ നടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ലീക്കായതായി പരാതിയുമായി എത്തിയിരിക്കുകയാണ് നടി.
അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. സംഭവത്തിന് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം. ഹന്‍സിക ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റില്‍ എത്തിച്ചത്. നേരത്തെയും ഹന്‍സികയുടെ നഗ്നചിത്രങ്ങള്‍ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

ഹന്‍സികയുമായി സാമ്യമുള്ളതാണെങ്കിലും അത് തന്റെ ചിത്രങ്ങളല്ലെന്ന് പറഞ്ഞ് നടി തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച് ഹന്‍സിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ബിക്കിനി ധരിച്ച് ഒരു കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്ന ഹന്‍സികയുടെ ചിത്രമടക്കമാണ് പുറത്ത് വന്നത്.
അടുത്തിടെയാണ് തെന്നിന്ത്യന്‍ നടി അക്ഷര ഹാസന്റെയും ബോളിവുഡ് താരം എമി ജാക്‌സന്റെയും സ്വകാര്യ ചിത്രങ്ങള്‍ ഇതുപോലെ ലീക്കായത്. ഓണ്‍ലൈനിലൂടെയാണ് ഇരുവരുടെയും ഫോട്ടോസ് വൈറലായത്. ഇതിനെതിരെ പോലീസില്‍ പരാതിയുമായി നടിമാര്‍ രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications