»   » ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

Posted By:
Subscribe to Filmibeat Malayalam
ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് ഭീഷണി | filmibeat Malayalam

സിനിമാരംഗങ്ങളില്‍പ്പോലും കണ്ട് പരിചയമില്ലാത്ത തരത്തിലുള്ള സംഭവങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാരംഗത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്നേ ചിലര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ ആകെ മാറി മറഞ്ഞത.് സംഭവമായി ബന്ധമുണ്ടെന്നാരോപിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ഞെട്ടിയിരുന്നു.

മെന്റലിസ്റ്റിന്‌ മുന്നില്‍ ഭയന്നു വിറച്ച് അജു വര്‍ഗീസ്.. ചാനല്‍ പരിപാടിക്കിടയില്‍ നാടകീയ സംഭവങ്ങള്‍!

ബിക്കിനിയണിഞ്ഞ് കടലിനടിയില്‍ പൃഥ്വിരാജിന്‍റെ നായികയുടെ ഫോട്ടോ ഷൂട്ട്.. ചിത്രങ്ങള്‍ വൈറല്‍!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ടര മാസത്തിന് ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. ദിലീപ് അറസ്റ്റിലായതോടെയാണ് രാമലീലയുടെ റിലീസ് അനിയന്ത്രിതമായി നീണ്ടു പോയത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുകയായിരുന്നു. സിനിമ പുറത്തിറങ്ങി അഞ്ച് നാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ദിലീപിന് ജാമ്യം ലഭിച്ചിരുന്നു.

നാടകീയമായ അറസ്റ്റ്

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറയുമ്പോഴും സംഭവമായി ബന്ധപ്പെട്ട് ജനപ്രിയ നായകനായ ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നില്ല. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

85 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു

അറസ്റ്റ് രേഖപ്പെടുത്തി 85 നാള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ഇടയ്ക്ക് കോടതിയുടെ അനുമതിയോടെ അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ താരം എത്തിയിരുന്നു. സിനിമയിലെ രംഗങ്ങള്‍ ദിലീപിന്റെ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു.

കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നതിനിടയില്‍

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണഅ കമ്മാരസംഭവം. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ചോദ്യം ചെയ്യലിന് ശേഷം

കമ്മാര സംഭവത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.

നിര്‍മ്മാതാക്കള്‍ക്ക് ആശങ്ക

ദിലീപ് അറസ്റ്റിലായതിന് ശേഷം നേരത്തെ ഏറ്റെടുത്ത ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരും നിര്‍മ്മാതാക്കളുമൊക്കെ ആശങ്കയിലായിരുന്നു. കമ്മാര സംഭവത്തിന് പിന്നാലെ പ്രൊഫസര്‍ ഡിങ്കനിലും ദിലീപാണ് നായകന്‍. ജാമ്യം ലഭിച്ചതിന് ശേഷം ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് താരം.

കമ്മാര സംഭവത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താരവും

കമ്മാര സംഭവത്തില്‍ ദിലീപിനോടൊപ്പം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍രെ പ്രധാന സവിശേഷതകളിലൊന്ന് കൂടിയാണിത്.

സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദം

സഹപ്രവര്‍ത്തകരയെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

വെല്ലുവിളികളെ അതിജീവിച്ചു

എന്നാല്‍ എല്ലാ വെല്ലുവിളികളെയും ധീരമായി നേരിട്ടാണ് സിദ്ധാര്‍ത്ഥ് ദിലീപിനൊപ്പം അഭിനയിക്കാന്‍ എത്തുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.

വിവിധ ഗെറ്റപ്പുകളില്‍

ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. 20 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. തേനിയില്‍ ഉള്‍വനത്തില്‍ വെച്ചാണ് ചിത്രീകരണം നടക്കുന്നത്.

മികച്ച പ്രതികരണവുമായി രാമലീല മുന്നേറുന്നു

അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അടുത്തിടെ നടന്ന സംഭവങ്ങളൊന്നും ചിത്രത്തിനെയോ ദിലീപിെന്ന അഭിനോവിനെയോ ബാധിച്ചിട്ടില്ലെന്നതിന് തെളിവ് കൂടിയാണ് ചിത്രത്തിന്റെ വിജയം.

English summary
South Indian star will act with Dileep.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam