ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് തെന്നിന്ത്യന്‍ താരങ്ങളും! പോസ്റ്റുകള്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യുവിനെ പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ദിവസം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ആയിരുന്നു പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഈ സമയം പിന്നിട് കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു.

ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി അഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ എല്ലാവരും അനുസരിക്കണം എന്നായിരുന്നു മിക്കവരും അറിയിച്ചത്. കൂടാതെ കൊറോണ സമയത്ത് രാവും പകലുമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ മറക്കരുതെന്നും, നിര്‍ദ്ദേശിച്ച പ്രകാരം പ്ലേറ്റില്‍ കൊട്ടി ശബ്ദമുണ്ടാക്കണമെന്നും അധികപേരും ആവശ്യപ്പെട്ടിരുന്നു.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ സിനിമാ

ജനതാ കര്‍ഫ്യൂ ദിനത്തില്‍ സിനിമാ താരങ്ങളുടെതായി വന്ന മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധേയമായിരുന്നു. ജനതാ കര്‍ഫ്യൂ ദിനത്തില്‍ മാധവന്‍, നാനി, ദുല്‍ഖര്‍ സല്‍മാന്‍, നയന്‍താര, പേളി മാണി തുടങ്ങിയവരുടെതായി വന്ന പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുത്തു. സുരക്ഷിതരായിരിക്കാന്‍ എല്ലാവരും വേണ്ടത് ചെയ്യുന്നുണ്ടെന്നും ഇതുപോലുള്ള ഒരു സമയത്ത് മുന്‍കരുതല്‍ നടപടികള്‍ ചെയ്യുന്നുണ്ടെന്നും താന്‍ പ്രതീക്ഷിക്കുന്നതായി നടന്‍ മാധവന്‍ പറഞ്ഞു.

ഇത് നമ്മുടെ ജീവിതത്തിലെ

ഇത് നമ്മുടെ ജീവിതത്തിലെ സവിശേഷമായ ഒരു ചരിത്ര ഘട്ടമായിരിക്കും. ഒരു കാര്യം ഉറപ്പാണ്, നമ്മള്‍ മറുവശത്ത് ഉയര്‍ന്നുവരുമ്പോള്‍ ലോകം പൂര്‍ണ്ണമായും മാറുമായിരുന്നു, അതിന് നാം തയ്യാറാകേണ്ടതുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ മാധവന്‍ പറയുന്നു. ഡോക്ടര്‍മാര്‍, മെഡിക്കല്‍ വര്‍ക്കര്‍മാര്‍, പോലീസ്, ബസ്, ട്രെയിന്‍ ഡ്രൈവര്‍മാര്‍ എന്നിവരെപ്പോലെ, നമ്മളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ അവരുടെ ഡ്യൂട്ടി കോളിന് അപ്പുറത്തേക്ക് പോകുന്ന നിരവധി ആളുകള്‍ ഉണ്ട്, അവരെ അഭിനേന്ദിക്കേണ്ട ദിവസമാണിതെന്നും മാധവന്‍ പറഞ്ഞു.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി താനും വീട്ടിലിരിക്കുകയാണെന്നാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്റെ രാജ്യത്തിനായി, എന്റെ കുടുംബത്തിനായി വീട്ടിലിരിക്കുന്നു എന്ന് എഴുതിയ കടലാസ് കൈയില്‍ പിടിച്ച ചിത്രവുമായിട്ട് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. ഒപ്പം മറ്റുളളവരും അത് ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

കൊറോണ വ്യാപനത്തെ

കൊറോണ വ്യാപനത്തെ ചെറുക്കുന്നതിലും മറികടക്കുന്നതിലും രാജ്യമെമ്പാടുമുള്ള എല്ലാവരെയും ഏകീകരിക്കുന്ന ഒരു മികച്ച സംരംഭമാണ് ജനതാ കര്‍ഫ്യൂ എന്നും ദുല്‍ഖര്‍ കുറിച്ചു. നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് കൈ കൊട്ടി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാം എന്നും ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരുന്നു. കൊറോണ സമയത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നാണ് പേളി മാണിയും പറഞ്ഞത്.

ജനത കര്‍ഫ്യൂവിനെ

ജനത കര്‍ഫ്യൂവിനെ പിന്തുണച്ച നടി എല്ലാവരും പ്രധാനമന്ത്രി പറഞ്ഞത്പോലെ അനുസരിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈയ്യടിച്ചുകൊണ്ടുളള ഒരു ചിത്രമാണ് നയന്‍താര പങ്കുവെച്ചിരുന്നത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷ് ശിവനും ഇത്തരത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോയില്‍

ജനതാ കര്‍ഫ്യൂ ദിനത്തില്‍ തെലുങ്ക് താരം നാനിയുടെതായി വന്ന വീഡിയോയും ശ്രദ്ധേയമായി മാറി. വീഡിയോയില്‍ ചുറ്റുമുളള നഗരം മുഴുവന്‍ നിശബ്ദമാണെന്നും, ശബ്ദവും വായു മലിനീകരണവും ഇല്ലെന്നും നടന്‍ പറയുന്നു. ഒരു അമ്മ പ്രാവ് തന്റെ കുഞ്ഞിനെ പോറ്റുന്നതും ശാന്തത ആസ്വദിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നു. നാനിയുടെതായി വന്ന ട്വിറ്റര്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X