താരപുത്രി സൗഭാഗ്യ വിവാഹിതയായി! ഭര്‍ത്താവിനൊപ്പം സുന്ദരിയായി വിവാഹത്തിനെത്തിയ സൗഭാഗ്യയുടെ ചിത്രങ്ങള്‍

Recommended Video

സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

താരവിവാഹമേളങ്ങള്‍ നിറഞ്ഞൊരു വര്‍ഷമായിട്ടാണ് 2020 തുടങ്ങിയത്. ഒത്തിരി താരപുത്രന്മാരുടെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വന്നത്. കൂട്ടത്തില്‍ താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായിരിക്കുകയാണ്. നേരത്തെ അറിയിച്ചിരുന്നത് പോലെ രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു സൗഭാഗ്യയുടെ വിവാഹം. ഇന്ന് രാവിലെ 9 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്.

അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിനെത്തിയത്. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

സൗഭാഗ്യ വിവാഹിതയായി

ഒരു താരപുത്രി കൂടി കുടുംബ ജീവിതത്തിലേക്ക് കടന്നെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷാണ് ഇന്ന് രാവിലെ വിവാഹിതയായത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാവഹക്ഷണക്കത്ത് പുറത്ത് വിട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നത് പോലെ ഫെബ്രുവരി 19, 20 തീയ്യതികളിലായിട്ടാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്.

സൗഭാഗ്യ വിവാഹിതയായി

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി. മാല മാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വെച്ചാണ് നടത്തിയത്. വയലറ്റ് നിറമുള്ള സാരി ഉടുത്തായിരുന്നു സൗഭാഗ്യ ക്ഷേത്രത്തില്‍ വെച്ച് നടത്തിയ വിവാഹത്തിനെത്തിയത്. കുര്‍ത്തയും മുണ്ടുമായിരുന്നു അര്‍ജുന്റെ വേഷം. പിന്നാലെ ചുവപ്പ് നിറമുള്ള സാരി ഉടുത്തും മറ്റ് ചടങ്ങുകള്‍ക്ക് വേണ്ടി സൗഭാഗ്യ എത്തി. താരപുത്രിയുടെ വിവാഹം കേരളം ഒന്നടങ്കം ആഘോഷമാക്കുകയാണ്.

സൗഭാഗ്യ വിവാഹിതയായി

വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. മഞ്ഞ നിറമുള്ള സാരി അണിഞ്ഞെത്തിയ സൗഭാഗ്യയ്‌ക്കൊപ്പം അര്‍ജുനും ഉണ്ടായിരുന്നു. അമ്മയും അമ്മുമ്മയും ബന്ധുക്കളെല്ലാം ചേര്‍ന്ന് മഞ്ഞള്‍ തേച്ച് ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി നടത്തിയിരുന്നു. ചടങ്ങിനിടെയുള്ള രസകരമായ പല വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. വിവാഹത്തിന്റെ തലേദിവസം അതീവ സുന്ദരിയായിട്ടെത്തിയ സൗഭാഗ്യയെയാണ് കാണാന്‍ കഴിഞ്ഞത്.

സൗഭാഗ്യ വിവാഹിതയായി

കഴിഞ്ഞ മാസമായിരുന്നു സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹനിശ്ചയം നടത്തിയത്. ടിക് ടോകിലൂടെ ശ്രദ്ധേയായ സൗഭാഗ്യയും അര്‍ജുനും പത്ത് വര്‍ഷത്തിലധികമായി സുഹൃത്തുക്കളായിരുന്നു. താരകല്ല്യാണിന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. സൗഭാഗ്യയ്‌ക്കൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് ഇരുവരെയും പ്രണയത്തിലേക്ക് എത്തിച്ചത്. ഇപ്പോള്‍ അര്‍ജുനും ഒരു നൃത്ത വിദ്യാലയം നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X