താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നു! വരന്‍ അര്‍ജുന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ താരപുത്രി വിവാഹിതയാവാന്‍ പോവുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം വന്നത്.

മുന്‍പും സൗഭാഗ്യയുടെ ഡബ്‌സ്മാഷ് വീഡിയോകളില്‍ അദ്ദേഹത്തെ കണ്ടിരുന്നതിനാല്‍ ആരാധകര്‍ക്ക് സംശയം വര്‍ദ്ധിച്ചു. എന്നാലത് തന്റെ ഭാവി ഭര്‍ത്താവാണെന്ന കാര്യം സ്ഥിരികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സൗഭാഗ്യയിപ്പോള്‍. സോഷ്യല്‍ മീഡിയയിലുടെ തന്നെ വിവാഹനിശ്ചയ ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്.

 സൗഭാഗ്യ വിവാഹിതയാവുന്നു

നേരത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന സൗഭാഗ്യയുടെ ചിത്രം അതിവേഗമാണ് തരംഗമായത്. ഇതിലൂടെ താരപുത്രിയുടെ വിവാഹത്തിനുള്ള സൂചനകളെല്ലാം നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം സൗഭാഗ്യ തന്നെ അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാവി വരനായ അര്‍ജുന്‍ സോമശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് താരപുത്രി ആരാധകരെ അറിയിച്ചത്.

  സൗഭാഗ്യ വിവാഹിതയാവുന്നു

ഒപ്പം സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിനൊപ്പമുള്ള ഫോട്ടോയും ഉണ്ടായിരുന്നു. നന്ദി അമ്മേ... ഞാന്‍ ആഗ്രഹിച്ചത് എന്താണോ അതുപോലൊരാളെ കണ്ടെത്തി തന്നിരിക്കുകയാണെന്ന് പറഞ്ഞ് അമ്മയ്ക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ് താരപുത്രിയിപ്പോള്‍. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അധികം വൈകാതെ തന്നെ വിവാഹമുണ്ടെന്നാണ് അറിയുന്നത്.

സൗഭാഗ്യ വിവാഹിതയാവുന്നു

അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ. മാത്രമല്ല മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. 2017ലായിരുന്നു രാജറാം അന്തരിക്കുന്നത്. പനി കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് തന്നെ മരിച്ചു. മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു രാജറാം കരിയര്‍ ആരംഭിക്കുന്നത്.

 സൗഭാഗ്യ വിവാഹിതയാവുന്നു

താരകല്യാണും അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച നടിയാണ്. മകള്‍ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ടിക് ടോക് വീഡിയോകളിലൂടെ കേരളത്തില്‍ തരംഗമുണ്ടാക്കി. അമ്മയും മകളും തമ്മിലുള്ള നൃത്ത വീഡിയോസ് പലപ്പോഴായി വാര്‍ത്തകളില്‍ നിറയാറുമുണ്ട്. എന്തായാലും താരപുത്രിയുടെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇനി എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X