കാത്തിരുന്നത് പോലെ താരപുത്രി വിവാഹിതയാവുന്നു! സൗഭാഗ്യയുടെ വിവാഹതീയതി പുറത്ത്
ഈ വര്‍ഷം വിവാഹിതരായത് ഒത്തിരി താരപുത്രന്മാര്‍ ആയിരുന്നു. അവര്‍ക്കൊപ്പം ഒരു താരപുത്രി കൂടി കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷാണ് ഉടന്‍ വിവാഹിതയാവുന്നത്. നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിവാവഹക്ഷണക്കത്ത് പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്.
ഫെബ്രുവരി 19, 20 തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ നടത്തുക. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് താലികെട്ട്. വിവാഹ തീയ്യതിയ്‌ക്കൊപ്പം എന്തൊക്കെ ചടങ്ങുകളാണ് നടത്തുന്നതെന്ന കാര്യവും ക്ഷണക്കത്തില്‍ സൂചിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു സൗഭാഗ്യയുടെ വിവാഹനിശ്ചയം നടത്തിയത്.

അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ വരന്‍. ടിക് ടോകിലൂടെ ശ്രദ്ധേയായ സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വീഡിയോസ് നേരത്തെയും പുറത്ത് വന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന കാര്യം നടി വെളിപ്പെടുത്തിയത്. എന്തായാലും കാത്തിരുന്നത് പോലെ ഈ വ്യാഴ്ച സൗഭാഗ്യയും കുടുംബിനിയാവുകയാണ്.
അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെയും ഏകമകളാണ് സൗഭാഗ്യ. ഒപ്പം മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ്.


Click it and Unblock the Notifications