ഇനിയും അമ്മയ്ക്ക് ബോധം വന്നില്ലേ? ഓപ്പറേഷന് പിന്നാലെ താര കല്യാണിന്റെ ഫോട്ടോ പുറത്ത് വിട്ട് മകള്‍ സൗഭാഗ്യ

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് താര കല്യാണ്‍. അതിലുപരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വീഡിയോസാണ് താരയെയും കുടുംബത്തെയും ശ്രദ്ധേയരാക്കിയത്. അതേ സമയം നടി ആശുപത്രിയിലാണെന്നും ഒരു മേജര്‍ സര്‍ജറിയ്ക്ക് വിധേയയാവുകയാണെന്നുമുള്ള വിവരം പുറത്ത് വന്നിരുന്നു.

താരയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പുള്ള ഫോട്ടോയാണ് മകളും നടിയുമായ സൗഭാഗ്യ വെങ്കിടേഷ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ താരയ്ക്ക് എന്താണ് പറ്റിയതെന്നും ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാനും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ എത്തിയിരിക്കുകയാണ്.

അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്നും മാത്രമാണ് സൗഭാഗ്യ പറഞ്ഞത്

അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്നും മാത്രമാണ് സൗഭാഗ്യ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നടിയ്ക്ക് എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് ഓപ്പറേഷന്‍ ചെയ്യുന്നതെന്നോ ഉള്ള കാര്യം വ്യക്തമായില്ല. നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും ഇക്കാര്യം ചോദിച്ച് കൊണ്ടാണ്. അങ്ങനെയിരിക്കുമ്പോഴാണ് സൗഭാഗ്യ തന്നെ പുതിയ വിശേഷം പറഞ്ഞ് എത്തിയത്.

ഓപ്പറേഷന് ശേഷം ബെഡില്‍ കിടക്കുന്ന താര കല്യാണിന്റെ ഫോട്ടോയാണ് സൗഭാഗ്യ പുറത്ത് വിട്ടിരിക്കുന്നത്

ഓപ്പറേഷന് ശേഷം ബെഡില്‍ കിടക്കുന്ന താര കല്യാണിന്റെ ഫോട്ടോയാണ് സൗഭാഗ്യ പുറത്ത് വിട്ടിരിക്കുന്നത്. മയങ്ങി കിടക്കുകയാണെങ്കിലും അടുത്ത് സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയെയും കാണാം. 'നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ഥമായ പ്രാര്‍ഥനയ്ക്ക് നന്ദി' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരിക്കുന്നത്. അമ്മ ജീവിതത്തിലേക്ക് തിരിച്ച് വന്നുവെന്ന് നടി പറയാതെ പറഞ്ഞതാണെന്ന് ഈ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നു.

 അമ്മയുടെ അവസ്ഥ എന്താണെന്നോ എന്തിനാണ് ഓപ്പറേഷന്‍ ചെയ്തതെന്ന കാര്യം സൗഭാഗ്യ സൂചിപ്പിച്ചിട്ടില്ല

അപ്പോഴും അമ്മയുടെ അവസ്ഥ എന്താണെന്നോ എന്തിനാണ് ഓപ്പറേഷന്‍ ചെയ്തതെന്ന കാര്യം സൗഭാഗ്യ സൂചിപ്പിച്ചിട്ടില്ല. എന്തായാലും താരയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്. എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്നാണ് ഭൂരിഭാഗം പേരും കമന്റുകളില്‍ പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം താര കല്യാണ്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയില്‍ ഓപ്പറേഷന് പോവുന്നതിന്റെ കാരണമെന്താണെന്ന് സൂചിപ്പിച്ചിരുന്നു.

താരയുടെ തൊണ്ടയിലാണ് മേജർ സർജറി ചെയ്തിരിക്കുന്നത്

വീട്ടിലെ വിശേഷങ്ങളും അമ്മയെയും മകളെയും വിളിക്കുന്നതുമടക്കം പലതും വീഡിയോയില്‍ താര കാണിച്ചു. ഏറ്റവുമൊടുവിലാണ് താനൊരു ഓപ്പറേഷന് പോവുന്നതിനെ പറ്റി നടി പറഞ്ഞത്. തന്റെ തൊണ്ടയ്ക്ക് തീരെ സുഖമില്ലെന്നും ഒരു മേജര്‍ സര്‍ജറി ചെയ്താല്‍ അത് ശരിയാകുമെന്നുമാണ് അന്ന് താര പറഞ്ഞത്. ഈ മാസം തന്നെ ആ സര്‍ജറി ഉണ്ടാവുമെന്നും അത് നടത്തിയതിന് ശേഷം ഇപ്പോഴുള്ള ജീവിതത്തില്‍ മാറ്റമുണ്ടാകുമെന്നുമൊക്കെ നടി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X