സുശാന്തിന്റെ മുടിയില്‍ തഴുകി കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മി! ചിത്രം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം നൃത്തം ചെയ്യുന്ന നടി സുബ്ബലക്ഷ്മിയുടെ വീഡിയോ അടുത്തിടെ തരംഗമായിരുന്നു. മലയാളത്തില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് സുബ്ബലക്ഷ്മി. നടി താരാ കല്യാണിന്റെ അമ്മയും നര്‍ത്തകിയുമാണ് നടി. പേരക്കുട്ടി സൗഭാഗ്യ വെങ്കിടേഷായിരുന്നു മുന്‍പ് സുശാന്തിനൊപ്പം സുബ്ബലക്ഷ്മി ഡാന്‍സ് കളിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നത്. അത് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സുബ്ബലക്ഷ്മിയും സുശാന്തും ഒരുമിച്ചുളള ഒരു ചിത്രവും പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഇത്തവണ സുബ്ബലക്ഷ്മി സുശാന്തിന്റെ മുടിയില്‍ തഴുകി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. സുശാന്തിന്റെയും അമ്മമ്മയുടെയും ചിത്രത്തിനൊപ്പം സൗഭാഗ്യ വെങ്കിടേഷ് കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു.
ആദ്യമായാണ് അമ്മമ്മയുടെ സ്‌നേഹം പങ്കിട്ടുപോയതില്‍ എനിക്ക് അസൂയ തോന്നാതിരുന്നതെന്ന് എന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് സുബ്ബലക്ഷ്മി. നന്ദനത്തിന് പിന്നാലെ ദിലീപിന്റെ കല്യാണരാമന്‍ ഉള്‍പ്പെടെയുളള സിനിമകളിലൂടെയും സുബ്ബലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു.
80 വയസിലധികം പ്രായമുളള നടി ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. സുബ്ബലക്ഷ്മിക്ക് പിന്നാലെയാണ് താരാ കല്യാണും സിനിമകളിലും സീരിയലുകളിലും സജീവമായത്. താരാ കല്യാണിന് പിന്നാലെ മകള്‍ സൗഭാഗ്യ വെങ്കിടേഷും ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കല്യാണരാമനിലെ മുത്തശ്ശി വേഷമാണ് ഇന്നും സുബ്ബലക്ഷ്മിയുടെതായി പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും സുബ്ബലക്ഷ്മി മലയാളത്തില്‍ അഭിനയിച്ചിരുന്നു.
കൂടാതെ ഗായികയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അവര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. ദിലീപ് ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാടിലെ എന്റടുക്കെ വന്നടുക്കും എന്ന പാട്ടിലൂടെയാണ് ഗായികയായും സുബ്ബലക്ഷ്മി തിളങ്ങിയത്. ഹിന്ദിയിലടക്കം 75ലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് സുബ്ബലക്ഷ്മി. മുന്‍പ് സൗഭാഗ്യയുടെ വിവാഹ ചിത്രങ്ങളിലൂടെയും സുബ്ബലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു.


Click it and Unblock the Notifications