അര്‍ജുനൊപ്പമുളള പഴയകാല ചിത്രം പങ്കുവെച്ച് സൗഭാഗ്യ! വെരി ഓള്‍ഡ് പിക്ചറെന്ന് താരപുത്രി
ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെയാണ് താരപുത്രിയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ വെങ്കിടേഷ് ജീവിത പങ്കാളിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഗുരുവായൂരില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലി ചാര്‍ത്തിയത്. തുടര്‍ന്ന് റിസപ്ഷനും വീട്ടില്‍ നടന്നിരുന്നു.

10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് അടുത്തിടെ താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു. നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയിരുന്നത്. താന്‍ ആഗ്രഹിച്ചത് പോലൊരു ജീവിത പങ്കാളിയെ ആണ് ലഭിച്ചതെന്ന് സൗഭാഗ്യയും നേരത്തെ തുറന്നുപറഞ്ഞിരുന്നു.
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സൗഭാഗ്യയും അര്‍ജുനും. ഇപ്പോഴിതാ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ച പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അര്‍ജുനൊപ്പമുളള ഒരു ത്രോബാക്ക് ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. നൃത്തവേഷം ധരിച്ച സൗഭാഗ്യയെ ആണ് ചിത്രത്തില്‍ കാണാനാവുക. സൗഭാഗ്യക്ക് അടുത്തായി അര്‍ജുനും നില്‍ക്കുന്നു. വെരി ഓള്‍ഡ് പിക്ചര്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരിക്കുന്നത്. ഒപ്പം ഞങ്ങള്‍ കുറച്ച് അറിഞ്ഞ സമയം എന്നും താരപുത്രി കുറിച്ചിരിക്കുന്നു.
2003ല്‍ എടുത്തൊരു ചിത്രമാണ് സൗഭാഗ്യ വെങ്കിടേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു അര്‍ജുനും സൗഭാഗ്യയും തമ്മിലുളള വിവാഹം നടന്നത്. ഒരു ഫാന്‍സി നമ്പര്‍ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20-02-2020 എന്ന തിയതി തിരഞ്ഞെടുത്തതെന്ന് അടുത്തിടെ താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ വെങ്കിടേഷും കുറിച്ചിരുന്നു.
സൗഭാഗ്യയ്ക്കൊപ്പം മുന്‍പ് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍. തിരുവനന്തപുരം സ്വദേശി കൂടിയാണ് അര്‍ജുന്‍. വിവാഹ ദിവസം സൗഭാഗ്യയെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. അടുത്തിടെ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നില്‍ താരാ കല്യാണിനും സൗഭാഗ്യയ്ക്കുമൊപ്പം അര്‍ജുനും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications