അര്‍ജുനൊപ്പമുളള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ! വൈറലായി ചിത്രങ്ങള്‍
ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് തരംഗമായത്. അടുത്തിടെയായിരുന്നു സുഹൃത്ത് അര്‍ജുന്‍ സോമശേഖറുമായുളള സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19, 20 ദിവസങ്ങളിലായാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ ശേഷവും തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് സൗഭാഗ്യയും അര്‍ജുനും എത്താറുണ്ട്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലി ചാര്‍ത്തിയത്. 10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് അടുത്തിടെ താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു.

ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറുളള ദമ്പതികളാണ് അര്‍ജുനും സൗഭാഗ്യയും. സൗഭാഗ്യ വെങ്കിടേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇത്തവണയും അര്‍ജുനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുളള പഴയകാല ചിത്രങ്ങളും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ വെങ്കിടേഷ് കുറിച്ചിരുന്നു. സൗഭാഗ്യയ്ക്കൊപ്പം മുന്‍പ് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍. താരാ കല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയിരുന്നത്.

താന്‍ ആഗ്രഹിച്ചത് പോലൊരു ജീവിത പങ്കാളിയെ ആണ് ലഭിച്ചതെന്ന് സൗഭാഗ്യയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യ പങ്കുവെച്ച അര്‍ജുനൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം നേരത്തെ തരംഗമായിരുന്നു. വെരി ഓള്‍ഡ് പിക്ചര്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരുന്നത്.

ടിക്ക് ടോക്കിലൂടെയാണ് സൗഭാഗ്യ വെങ്കിടേഷ് നേരത്തെ തരംഗമായിരുന്നത്. തന്റെ നൃത്ത വീഡിയോകളും നടി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം അടുത്തിടെ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നിലും സൗഭാഗ്യയും അര്‍ജുനും പങ്കെടുത്തിരുന്നു. അന്ന് താരാ കല്യാണും ഒപ്പമുണ്ടായിരുന്നു. സൗഭാഗ്യയ്ക്ക് പുറമെ താരാ കല്യാണും ടിക്ക് ടോക്കില്‍ വീഡിയോകള്‍ ചെയ്യാറുണ്ട്. മുന്‍പ് അര്‍ജുനൊപ്പമുളള വീഡിയോകളുമായും സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

സൗഭാഗ്യ ഇപ്പോള്‍ അര്‍ജുനൊപ്പം തിരുവനന്തപുരം വെളളയമ്പലത്ത് ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്.. തന്റെ എല്ലാ ഇഷ്ടങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന പാര്‍ട്ണര്‍ എന്നാണ് സൗഭാഗ്യയെ അര്‍ജുന്‍ വിശേഷിപ്പിക്കുന്നത്. ബൈക്കിനോടും വളര്‍ത്തുനായകളോടുമുളള തന്റെ ഇഷ്ടവും പാഷനും സൗഭാഗ്യയ്ക്കുണ്ടെന്ന് മുന്‍പ് അര്‍ജുന്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications