റാണ ദഗ്ഗുപതിയുടെ സഹോദരന്‍ കരയിപ്പിച്ചു! അഭിറാമിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സൗമ്യ!
കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇപ്പോഴും സിനിമയില്‍ നടക്കുന്നുണ്ടെന്ന് പല അഭിനേത്രികളും തുറന്നുപറഞ്ഞിരുന്നു. സിനിമയിലെ പല വിഗ്രഹങ്ങളും ഇത്തരം തുറന്നുപറച്ചിലുകളില്‍ പൊട്ടിത്തകരുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ബാഹുബലിയിലെ ബല്ലാലദേവനിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ മനം കവര്‍ന്ന റാണ ദഗ്ഗുപതിയുടെ സഹോദരനെക്കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുവഅഭിനേത്രിയായ സൗമ്യ ജാനു. 2013 ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.
നാഗചൈതന്യ, തമന്ന, ആന്‍ഡ്രിയ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. റാമനായിഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വളരെ വേഗത്തില്‍ കാറോടിച്ചാണ് അന്ന് അഭിറാം സെറ്റിലേക്കെത്തിയത്. കണ്ടയുടനെ തന്നോട് ഹായ് പറഞ്ഞുവെന്നും താനും തിരിച്ച് പറഞ്ഞുവെന്നും താരം പറയുന്നു. കുട്ടിത്തം മാറാത്ത, തന്നെക്കാള്‍ ഇളയ പയ്യനായിരുന്നിട്ട് പോലും അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് ഭയമായിരുന്നുവെന്നും സൗമ്യ പറയുന്നു.

തെലുങ്കിലെ മുന്‍നര നിര്‍മ്മാതാവിന്റെ പേരക്കുട്ടിയാണ് അദ്ദേഹം. ഒരിക്കല്‍ തന്റെ വണ്ടി അദ്ദേഹം ഒരുപാട് ദൂരെക്കൊണ്ട് പാര്‍ക്ക് ചെയ്യിച്ചിരുന്നതായി സൗമ്യ പറയുന്നു. വീണ്ടും ഈ സംഭവം ആവര്‍ത്തിച്ചിരുന്നു. താന്‍ അഹങ്കാരിയാണെന്ന് കരുതിയതിനാലാണോ അദ്ദേഹം അങ്ങനെ ചെയ്തതെന്നറിയില്ല. അന്ന് താന്‍ വല്ലാതെ സങ്കടപ്പെട്ടിരുന്നു. കാരവാനിലിരുന്ന് വല്ലാതെ സങ്കടപ്പെട്ടിരുന്നു. പിന്നീടാണ് ഇതേക്കുറിച്ച് നാഗചൈതന്യയോട് പറഞ്ഞത്. അദ്ദേഹമാണ് അഭിറാമിനെ വിളിച്ച് ഇനി അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞത്. പിന്നീടൊരിക്കലും അഭിറാം മോശമായി പെരുമാറിയിട്ടില്ലെന്നും സൗമ്യ വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.


Click it and Unblock the Notifications











