»   » മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആദ്യമായി ഒരു ഉത്തേരേന്ത്യക്കാരി സിനിമയിലേക്ക്, അതാരാണ്?

മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആദ്യമായി ഒരു ഉത്തേരേന്ത്യക്കാരി സിനിമയിലേക്ക്, അതാരാണ്?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനില്‍ ആരംഭിച്ചു.

മോഹന്‍ലാലിനൊപ്പം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ്, സമുദ്രക്കനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അന്യഭാഷക്കാര്‍. അല്ലു സിരീഷ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഇവര്‍ക്ക് പുറമെ മറ്റൊരു ഉത്തരേന്ത്യയില്‍ നിന്ന് ഒരു പുതുമുഖവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സോയ സയ്യദാണ് ആ നടി. ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ നടി ഇത് ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ഉത്തരേന്ത്യക്കാരി

ഉത്തരേന്ത്യക്കാരിയായ സോയ സയ്യദ് ഇപ്പോള്‍ കേരളത്തിലാണ് താമസം. സീരിയലിലെ അഭിനയം കണ്ടാണ് സംവിധായകന്‍ മേജര്‍ രവി തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് സോയ സയ്യദ് പറയുന്നു.

സോയയുടെ കഥാപാത്രം

പാകിസ്താനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ വേഷത്തിലാണ് സോയ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ഫഌഷ് ബാക്കിലാണ് സോയയുടെ വേഷം.

ഡബിള്‍ റോളില്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രീകരണം

രാജസ്ഥാന്‍, പഞ്ചാബ്, കാശ്മീര്‍ എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

English summary
Soya Sayyed in 1971 Beyond Borders.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X