പ്രധാനമന്ത്രി ഞങ്ങളോട് വേര്‍തിരിവ് കാണിച്ചു! വിമര്‍ശനവുമായി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം
സിനിമാ രംഗത്തെ പ്രമുഖര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏര്‍പ്പെടുത്തിയ സല്‍ക്കാരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഒന്നടങ്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചേഞ്ച് വിത്തിന്‍ മീറ്റ് എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രിക്കൊപ്പം എടുത്ത ചിത്രങ്ങള്‍ അധികപേരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്തിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കുറിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സല്‍ക്കാരത്തിന് എത്തിയവരുടെ ഫോണുകള്‍ നേരത്തെ വാങ്ങിവെച്ചിരുന്നുവെന്നും പക്ഷേ ബോളിവുഡ് താരങ്ങള്‍ പ്രധാനമമന്ത്രിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നത് കണ്ട് ഞെട്ടിയെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയ്‌ക്കൊപ്പം ബോളിവുഡ് താരങ്ങള്‍ സെല്‍ഫി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് എസ് പി ബിയുടെ വിമര്‍ശനം. റാമോജി റാവു കാരണമാണ് തനിക്ക് പ്രധാനമന്ത്രിയുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരുന്നു. അകത്തേക്ക് കടക്കുന്നതിന് മുന്‍പായി സെല്‍ഫോണ്‍ വാങ്ങിവെച്ച് ടോക്കണ്‍ തന്നു. എന്നാല്‍ പിന്നെ എങ്ങനെയാണ് ബോളിവുഡ് താരങ്ങള്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കാനായി സാധിച്ചതെന്നാണ് ഗായകന്‍ ചോദിച്ചത്.



Click it and Unblock the Notifications











