twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എസ് പി ബിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി! പ്രാർഥനയോടെ ആരാധകരും സംഗീത ലോകവും

    |

    തെന്നിന്ത്യൻ സിനിമ-സംഗീത ലോകവും ആരാധകരും എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ തിരിച്ചു വരവിനായുള്ള പ്രാർഥനയിലാണ്. ഇപ്പോഴിത ഒരു സന്തോഷകരമായ വാർത്തയാണ് ആശുപത്രിയിൽ നിന്ന് പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരം. എം ജി എം ആശുപത്രി അധികൃത‌ർ പുറത്തുവിട്ട പുതിയ വാർത്ത ബുള്ളറ്റിലാണ് ഇക്കാര്യം പറയുന്നത്. അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി ഇപ്പോഴുള്ളത്.

    spb

    കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എസ്പിബിയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം മോശമാകുകയായിരുന്നു. ആശുപത്രിയിൽ നിന്നുള്ള വാർത്ത ബുള്ളറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്ന എസ്പി ബിയുടെ ആരോഗ്യ സ്ഥിതി രണ്ട് ദിവസം മുൻപ് വഷളാവുകയായിരുന്നു.അച്ഛന്‍ വെന്റിലേറ്ററിൽ തുടരുന്നുവെന്നും, ആരോഗ്യ നില തൃപ്തികരമാണെന്നും മകന്‍ ചരണ്‍ നേരത്തെ അറിയിച്ചിരുന്നു. 'എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ കരുതലിന് നന്ദി. അദ്ദേഹം ഐസിയുവില്‍ വെന്റിലേഷനിൽ ആണ്. സ്ഥിതി സ്റ്റേബിള്‍ ആണ്. കിംവദന്തികള്‍ വിശ്വസിക്കരുത്. അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

    എസ്പി ബിക്ക് രോഗശാന്തി നേർന്ന് തെന്നിന്ത്യൻ സംഗീത ലോകം രംഗത്തെത്തിയിരുന്നു. എസ് പി ബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നും രോഗശാന്തി നേർന്ന് കൊണ്ട് ചിത്ര പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി തന്നോടോപ്പം പ്രാർഥനയിൽ പങ്കുചേരണമെന്ന് എ ആർ റഹ്മാനും പറഞ്ഞിരുന്നു. നിറ കണ്ണുകളോടെയാണ് ഇളയരാജ പ്രിയ സുഹൃത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിച്ച് കൊണ്ട് രംഗത്തെത്തിയത്.

    എസ്പി ബി തന്നെയാണ് അദ്ദേഹത്തിന്റെ രോഗ വിവരം ആരാധകരോട് പങ്കുവെച്ചത്. രോഗം സ്ഥിരീകരിച്ച് എസ്പിബി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും ഉണ്ടായിരുന്നു. വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നിരുന്നാല്‍ കൂടിയും റിസ്‌ക് എടുക്കേണ്ടതില്ലെന്ന് കരുതി.കൊവിഡ് പോസ്റ്റീവ് ആണ്. രോഗം സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ക്ക് വീടുകളില്‍ ഐസ്വലേഷനില്‍ തുടരാം. അതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. കാരണം നമ്മളെ മാറ്റി നിര്‍ത്തുന്നത് വീട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.മാത്രമല്ല വീട്ടുകാരുടെ ആരോഗ്യസ്ഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഞാന്‍ ആശുപത്രിയില്‍ മാറിയത്. പ്രിയഗായകന്റെ തിരിച്ച് വരവിനായി പ്രാർഥമനയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

    Read more about: singer
    English summary
    SP Balasubrahmanyam Slight improvement in health
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X