തോമാച്ചായനും മകനും നേർക്കുനേർ!! സ്ഫടികം 2 ന്റെ റിലീസിങ്ങ് തീയതി പുറത്ത്, ഭദ്രനെ വെല്ലുവിളിച്ച് ബിജു
പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ലാലേട്ടൻ- ഭഭ്രൻ കൂട്ട്കെട്ടിൽ പിറന്ന സ്ഫടികം. 1995 മാർച്ച് 30 ന് പ്രദർശനത്തിനെത്തിയ സ്ഫടികം അന്നത്തെ ബ്ലോക്ക്ഫസ്റ്റർ ഹിറ്റായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സഫ്ടികം ഇഫ്ക്ട് പ്രേക്ഷകരിൽ നിന്ന് വിട്ട് പോയിട്ടില്ല. ആട് തോമയും റെയ്ബാൻ ഗ്ലാസും ആ ചെകുത്താൻ വണ്ടിയുമെല്ലാം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും താരംഗമാകുന്നുണ്ട്. മലയാള സിനിമയിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾക്ക് മാത്രമേ ഇത്തരത്തിലുളള ഒരു ഭാഗ്യ ലഭിച്ചിട്ടുളളൂ.
ഏറെ വിവിദാങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുകയാണ്. ബിജു കട്ടയ്ക്ക്ൽ സംവിധാനെ ചെയ്യുന്ന സഫ്ടികം 2 ഇരുമ്പൻ 2020 മാർച്ച് 30 നാണ് പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ ബിജു കട്ടയ്ക്കലാണ് ഇക്കാര്യം വെളുത്തിയത്. ഭഭ്രന്റെ സഫ്ടികത്തിന്റെ 25ാം വർഷിക ദിനത്തിൽ തന്നെ ഈ ചിത്രം പുറത്തിറക്കുമെന്നും ബിജു പറഞ്ഞിട്ടുണ്ട്.

ആട് തോമയുടെ 25ാം വാർഷികത്തിൽ മകൻ എത്തുന്നു
2020 മാർച്ച് 30 മലയാള സിനിമയിലെ, ഒരു പുതിയ നാഴികകല്ലാകും, തോമാച്ചായൻ അവതരിച്ച 24വർഷം പൂർത്തിയായ അന്നേ ദിവസം, എന്റെ സിനിമ സ്ഫടികം 2 ഇരുമ്പൻ, ടീസർ പുറത്തു വിട്ടിരുന്നു, അതിന് ശേഷം സ്ഫടികം സിനിമയുടെ സംവിധയകൻ, ഇരുപത്തിയഞ്ചാം വർഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്, കാരണം അന്നേ ദിവസം തന്നെയാണ്, സ്‌ഫടികം 2 ഇരുമ്പൻ റിലീസ് ചെയുന്നത്- ബിജു കട്ടയ്ക്കൽ കുറിച്ചു.

തോമയും മകനും തമ്മിലുളള മത്സരം
ഒരു മത്സരം ആയി കാണുന്നു, സ്ഫടികവും, സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം, തോമാച്ചായനും, തോമാച്ചായന്റെ മകൻ ഇരുമ്പൻ സണ്ണിയും ആയുള്ള മത്സരം,വിവാദങ്ങൾ അവസാനിക്കുകയോ, അവസാനിക്കാതിരിക്കുവോ ചെയ്യട്ടെ. ചാക്കോ മാഷ്, തോമായ്ക്കു മുന്നിൽ തോറ്റു, പക്ഷെ ഈ മത്സരത്തിൽ തോമാച്ചായന്റെ മകന്റെ മുന്നിൽ തോമാച്ചായൻ തോൽക്കാതിരിക്കട്ടെ- എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

24ാം വാർഷികത്തിൽ ടീസർ
സ്ഫടികത്തിന്റെ 24ാം വാർഷിക ദിനത്തിലായിരുന്നു സഫ്ടികത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറക്കിയത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. സ്ഫടികത്തിലൂടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ചെകുത്താൻ എന്ന് പേരുള്ള ലോരഇയും റെയ്ബാൻ ഗ്ലസുമായിരുന്നു. രണ്ടാം ഭാഗത്തിൽ ചെകുത്തനും പകരം ഇരുമ്പനാണ് കളത്തിൽ ഇറങ്ങുന്നത്.

സ്ഫടികം ആദ്യ ഭാഗം തിയേറ്ററുകളിൽ
സ്ഫടികത്തിന്റെ 25ാം വാർഷികം പ്രമാണിച്ച് അടുത്ത വർഷം 2020 മാർച്ച് 30 ന് സ്ഫടികം തിയേറ്ററുകളിൽ എത്തും. 4 കെ ദൃശ്യ വിസ്മയത്തിലാണ് സ്ഫടികം തിയേറ്ററുകളിൽ എത്തുക. ചിത്രം 24 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ ഭഭ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ സ്ഫടികം 2 ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദഹം പറഞ്ഞും.


Click it and Unblock the Notifications











