തോമാച്ചായന്റെ മകൻ ഇരുമ്പൻ സണ്ണി എത്തുന്നു!! സണ്ണി മലയാളികളുടെ ചങ്കില്‍ കൊത്തും
മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. കാലം എത്ര മാറിയാലും സ്ഫടികവും ആട് തോമയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരിക്കും. 1995 ൽ പുറത്തിറങ്ങിയ സ്ഫടികം 2019 ലും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ജനങ്ങളിൽ ആവേശം സൃഷ്ടിച്ചുവെങ്കിലും വൻ വിവാദത്തിനും വിമർശനങ്ങൾക്കും കാരണമായിരുന്നു.
ബിജു ജെ കട്ടക്കലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത് . എന്നാൽ ഇത് സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ച് സംവിധായകൻ ഭഭ്രൻ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ എതിർപ്പ് അവഗണിച്ച് രണ്ടാം ഭാഗവുമായി മുന്നോട്ട് പോകുമെന്ന് ബിജു അറിയിച്ചിരുന്നു. ഇപ്പോഴിത സ്ഫടികം 2 വിന്റെ ടീസർ പുറത്തു വരുകയാണ്. സംവിധായകൻ ബിജു ജെ കട്ടക്കൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ടീസർ റിലീസ്
സംവിധായകൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളികളുടെ നെഞ്ചിൽ തറച്ച തോമാച്ചായൻ അവതരിച്ചിട്ട് ഈ മാർച്ച് മാസം മുപ്പതാം തീയതി 24 വർഷം പൂർത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്പന്റെ ആദ്യ ടീസർ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത് ഇരുമ്പൻ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം- സംവിധായകൻ കുറിച്ചു

ആട് തോമയുടെ മകന്റെ ഇരുമ്പൻ സണ്ണി
ആദ്യഭാഗത്തിൽ ചാക്കോ മാഷിന്റേയും മകൻ തോമയുടേയും കഥായാണ് പറഞ്ഞതെങ്കിൽ സ്ഫടികം 2 വിൽ ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പറയുന്നത്. സ്ഫടികത്തിൽ ലാലേട്ടനോടൊപ്പം സിൽക്ക് സ്മിത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ സിൽക്കിനു പകരം സണ്ണിലിയോണാണ് എത്തുകയത്രേ. സിൽക്കിന്റെ മകളായിട്ടാണ് സണ്ണി എത്തുന്നത്. നാല് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ചിത്രം ഒരുക്കുന്നതെന്നും സംവിധായകൻ പറഞ്ഞിരുന്നു.

സംവിധായകന് നേരെ സൈബർ ആക്രമണം
ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം സംവിധായകനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നിരുന്നത്. മോഹൻലാൽ അനശ്വരമാക്കി തീർത്ത ആട്തോമയെ രണ്ടാമത് എടുത്ത് നശിപ്പിക്കല്ലേ എന്നതിൽ തുടങ്ങി വളരെ മോശമായ രീതിയിലുളള വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ഫടികം 2 ന്റെ രണ്ടാം ഭാഗത്തെ എതിർത്ത് അന്ന് ലാലേട്ടൻ മമ്മൂക്ക ഫാൻസും രംഗത്തെത്തിയിരുന്നു. തങ്ങൾക്കും പ്രിയപ്പെട്ട് ഒരു സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമാണ് ഇതെന്നും അതിനാൽ രണ്ടാം ഭാഗം വേണ്ടെന്നു ഇവരും പറയുന്നുണ്ട്.

എന്റെ പുതു പുത്തന്‍ റെയ്ബാന്‍
സ്ഫടികം 2 വിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നടക്കുമ്പോൾ മറുപടിയുമയി സംവിധായകൻ ബിജു കട്ടക്കൽ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. വിമർശകർക്ക് മാസ് മറുപടിയാണ് സംവിധായകൻ നൽകിയിരിക്കുന്നത്.അപ്പെ കഴിഞ്ഞതു കഴിഞ്ഞു. ഇനിയും ഇത് തുടർന്നാൽ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിഴക്കിന്റെ ചുവട്ടിലിരുത്തി നിന്നെയൊക്കെ കൊണ്ട് ഒപ്പീസ് പാടിക്കും. തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം എന്നും പഴയ റയ്ബാന്‍ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ...ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട. എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.


Click it and Unblock the Notifications